കളമശ്ശേരിയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍

സൗത്ത് കളമ്മശ്ശേരി മേത്തര്‍ നഗറിന് സമീപം റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്ന് 12 ഓടെയാണ് സംഭവം. ഐലന്റ് എക്‌സ്പ്രസ് കടന്നു പോകുന്നതിനിടെയാണ് വിള്ളല്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഗ്യാങ്മാന്‍ രാജേഷ് കുമാര്‍ ചൗധരി ഏറെ ദൂരം മുന്നോട്ട് ഓടി തീവണ്ടിക്ക് അപായ സിഗ്‌നല്‍ നല്‍കിയതു മൂലമാണ് വന്‍ദുരന്തം ഒഴിവാക്കാനായത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തീവണ്ടികള്‍ വേഗം കുറച്ചാണ് ഇപ്പോള്‍ കടത്തിവിടുന്നത്.
https://www.facebook.com/Malayalivartha


























