Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഒരിക്കല്‍ യു.എസ് വേണ്ടെന്ന് പറഞ്ഞ ഇന്ത്യയുടെ റോക്കറ്റ് നാസയുടെ ഉപഗ്രഹം വഹിക്കും

22 MAY 2017 10:13 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ ആദ്യം അംഗീകരിക്കാന്‍ മടിച്ചിരുന്ന യുഎസ് തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ പുറകിലായി. ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റിന് ഒരിക്കല്‍ വിലക്കേര്‍പ്പെടുത്തിയ അമേരിക്ക തന്നെ അതേ റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒയും നാസയും സംയുക്തമായി വികസിപ്പിക്കുന്ന ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. 

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയും ഭൗമനിരീക്ഷണത്തിനായി സംയുക്തമായി നിര്‍മിക്കുന്ന നാസ ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പാര്‍ച്ചര്‍ റഡാര്‍ സാറ്റ്‌ലൈറ്റ് (നിസാര്‍) എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തെയാണ് ജി.എസ്.എല്‍.വി റോക്കറ്റ് 2021ല്‍ ഭ്രമണപഥത്തില്‍ എത്തിക്കുക. 1992ല്‍ ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കെയാണ് ഐ.എസ്.ആര്‍.ഒയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ഇന്ത്യയുമായി ക്രയോജനിക് സാങ്കേതിക വിദ്യ പങ്കുവയ്ക്കുന്നതില്‍ നിന്ന് റഷ്യയെ വിലക്കുകയും ചെയ്തത്.

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഭൗമനിരീക്ഷണ ഉപഗ്രഹമായിരിക്കും നിസാര്‍. 150 കോടിയോളം രൂപയാണ് ഇന്ത്യയും നാസയും ചേര്‍ന്ന് ചെലവഴിക്കുക. 2200 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. രണ്ട് ഫ്രീക്വന്‍സിയുള്ള റഡാര്‍ സംവിധാനമാണ് ഉപഗ്രഹത്തിലുള്ളത്. 24 സെ.മീ ഉള്ള ഒരു എല്‍ ബാന്‍ഡ് റഡാറും 13 സെമീ ഉള്ള എസ് ബാന്‍ഡ് റഡാറുമാണ് ഈ ഉപഗ്രഹത്തിന്റെ കേന്ദ്രമെന്ന് പറയുന്നത്. ഇതില്‍ എല്‍ ബാന്‍ഡ് നാസയും എസ് ബാന്‍ഡ് ഐ.എസ്.ആര്‍.ഒയുമാണ് നിര്‍മിക്കുക. 

ഈ രണ്ട് റഡാറുകള്‍ ഉപയോഗിച്ച് ഭൂമിയുടെ കൃത്യതയും വ്യക്തതയുമുള്ള ചിത്രങ്ങള്‍ പകര്‍ത്താനാവും. ഉരുള്‍പൊട്ടല്‍, ഭൂചലനങ്ങള്‍, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ തുടങ്ങീ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയാനും മുന്‍കരുതല്‍ എടുക്കാനും കഴിയും. ഭൗമപാളികള്‍, ഹിമപാളികള്‍ എന്നിവയെക്കുറിച്ച് പഠിക്കാനും വനം, കൃഷിഭൂമി എന്നിവ നിരീക്ഷിക്കുക വഴി കാട്ടുതീ, വിളനാശം എന്നിവയെ മുന്‍കൂട്ടി പ്രവചിക്കാനും ഈ ഉപഗ്രഹം കൊണ്ട് കഴിയും.

2012ല്‍ ഐ.എസ്.ആര്‍.ഒ റിസാറ്റ് 1 തദ്ദേശീയമായി നിര്‍മിച്ച് വിക്ഷേപിച്ചതോടെയാണ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നാസ താല്‍പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുകയും 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അന്ന് പ്രസിഡന്റായിരുന്ന ബറാക് ഒബാമയുമായി ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends