സ്വാമിക്ക് സൗഹൃദം പാര്‍ട്ടിക്കാരുമായി

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ സ്വാമി ഗംഗേശാനന്ദ എന്ന ഹരിക്ക് എല്‍ ഡി എഫ് സര്‍ക്കാരുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ഹിന്ദു ഐക്യവേദിയുടെ മുന്‍ അധ്യക്ഷനും ബി ജെ പി സംസ്ഥാന പ്രസിഡന്റുമായി കുമ്മനം രാജശേഖരനുമായി ഗംഗേശാനന്ദയ്ക്ക് ബന്ധമുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാരിലും ഇയാള്‍ക്ക് സ്വാധീനമുള്ള കാര്യം ദി ഹിന്ദു പത്രമാണ് പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha























