Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇടവകയിലെ പള്ളിയിലച്ചനൊപ്പം വീട്ടമ്മയായ യുവതി ഒളിച്ചോടി!! പിന്നെ സംഭവിച്ചത് ...

22 MAY 2017 01:52 PM IST
മലയാളി വാര്‍ത്ത

കത്തോലിക്കാ സഭയെ വീണ്ടും വിവാദത്തിലാക്കി ഇടവകയിലെ വീട്ടമ്മയുമായി വൈദികന്‍ ഒളിച്ചോടി. ഭര്‍ത്താവ് വിദേശത്തുള്ള രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയ്ക്കൊപ്പം മാള സെന്റ് സ്റാറലിനിയോസ് ഫൊറേനാ പള്ളി അസിസ്സ്റ്റന്റ് വികാരിയായിരുന്ന ഫാദര്‍ സെബി വിതയത്തില്‍ ആണ് ഒളിയിച്ചോടിയത്. പള്ളിയില്‍ മൂന്ന് വര്‍ഷത്തോളം അസ്സിറ്റന്റ് വികാരിയായ് പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ഫാദര്‍ സെബി വിതയത്തിലും വീട്ടമ്മയായ യുവതിയും തമ്മില്‍ പ്രണയത്തിലായത്.

ഇരുവരുടേയും വഴിവിട്ട ബന്ധം ശ്രദ്ധയില്‍പെട്ട വീട്ടുകാരും പള്ളിയിലെ വികാരിയും ഇരുകൂട്ടരേയും പിന്തിരിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചെങ്കിലും വിലക്കുകളെ അതിജീവിച്ച് പ്രണയം തുടരുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് പലവട്ടം ഇവരുടെ ബന്ധത്തെകുറിച്ച് സഭയിലെ ഉന്നതരെ ധരിപ്പിച്ചില്ലെങ്കിലും അവരാരും ഇടപ്പെട്ടില്ലെന്നാണ് ഇടവടയിലെ വിശ്വാസികള്‍ ആരോപിക്കുന്നത്. .

രണ്ടരമാസം മുമ്പ് പള്ളിയില്‍ നിന്നും ഫാദര്‍ സെബിയെ സ്ഥലം മാറ്റിയെങ്കിലും യുവതിയുമായുള്ള ബന്ധത്തിനു മാത്രം ഒരു മാറ്റവുമുണ്ടായില്ല. ഫാദര്‍ സെബിയെ പിരിയാനാവില്ലെന്ന് മനസിലായതോടെ വീട്ടമ്മയായ യുവതി അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്‍തൃ പിതാവ് മാള പൊലീസില്‍ പരാതി നല്‍കി. ക്രൈം നമ്പര്‍ 671/17ല്‍ കേരള പൊലീസ് ആക്ട് 57-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടമ്മയുമായി ബന്ധപ്പെട്ടപ്പോള്‍ ഹൈദ്രാബാദിലാണെന്നാണ് വീട്ടമ്മ പറഞ്ഞത്. സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ട പ്രകാരം മെയ് 20 ശനിയാഴ്ച യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. താന്‍ സ്വന്തം ഇഷ്ട പ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്നും ഫാദര്‍ സെബിയോടൊപ്പം പോകാനാണ് തല്പര്യമെന്നും അറിയച്ചതിനെ തുടര്‍ന്ന് യുവതിയെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി.

കോടതിയിലും ഫാദറിനൊപ്പം പോയാല്‍ മതിയെന്നാണ് യുവതി പറഞ്ഞത്. ഇതോടെ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. വീട്ടമ്മ ഫാദര്‍ സെബിക്കൊപ്പമാണ് ഇപ്പോഴുള്ളത്. വൈദിക വൃത്തി ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഫാദര്‍ സെബി വിതയത്തില്‍. കത്തോലിക്കാ സഭയിലെ വൈദികര്‍ക്കെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് സംസ്ഥാനത്ത് വ്യാപകമായി ഉയരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ സഭാഅധികൃതര്‍ ശ്രമിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. പുണ്യമായി കരുതുന്ന തിരുവസ്ത്രത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പലവൈദികര്‍ക്കെതിരെയും ഭാഗത്തു നിന്നുമുണ്ടാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (28 minutes ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (50 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (5 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends