ഡേ കെയറുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ കെ ഷൈലജ
സംസ്ഥാനത്തെ ഡേ കെയറുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി കെ കെ ഷൈലജ. ഇതിനായി സാമൂഹിക ക്ഷേമവകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.കൊച്ചി ഡേ കെയറില്‍ നടന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്നും മന്ത്രി വ്യക്തമാക്കി.
ആര്‍ക്കും എവിടെയും ഡേ കെയര്‍ തുടങ്ങാമെന്ന സ്ഥിതി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എറണാകുളം പാലാരിവട്ടത്തെ ഡേ കെയറില്‍ കുട്ടികളെ മര്‍ദ്ദിച്ച സ്ഥാപന ഉടമ മിനിയെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. സ്ഥാപനത്തില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടതോടെ പാലാരിവട്ടം പൊലീസെത്തി ഡേ കെയര്‍ അടച്ചുപൂട്ടിയിരുന്നു.
https://www.facebook.com/Malayalivartha