Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിനിമാ രംഗങ്ങളെ വെല്ലുന്ന കാര്‍ ചേസിംഗിന് സാക്ഷ്യം വഹിച്ച് തൃശൂര്‍ നഗരം

24 MAY 2017 10:57 AM IST
മലയാളി വാര്‍ത്ത

സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന കാര്‍ ചേസിംഗിനാണ് മെയ് 23 ചൊവ്വാഴ്ച തൃശൂര്‍ നഗരം സാക്ഷ്യംവഹിച്ചത്. നിര്‍ത്താതെ പോയി ഒരു ഡസനിലേറെ അപകടങ്ങളുണ്ടാക്കിയ മോഷണ സംഘം സഞ്ചരിച്ചിരുന്ന കാറിനെ ഓട്ടോയിലും ബൈക്കിലുമായാണ് പോലീസ് പിന്തുടര്‍ന്നത്. ലക്കുംലഗാനുമില്ലാതെ നഗരത്തെ വിറപ്പിച്ച മോഷണസംഘത്തെ മുക്കാല്‍ മണിക്കൂറിന് ശേഷമാണ് പിടികൂടാനായത്.

അന്തര്‍സംസ്ഥാന സ്വര്‍ണ്ണ മോഷണസംഘത്തില്‍പ്പെട്ട രണ്ടു പേരെയാണ് പോലീസ് നാടകീയമായി കീഴടക്കിയത്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ച പണവും, സംഘം സഞ്ചരിച്ചിരുന്ന മോഷ്ടിച്ചതെന്ന് കരുതുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പഴയ പട്ടാളം റോഡിലെ ജംഗ്ക്ഷനില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ 9.30ന് വണ്‍വേ തെറ്റിച്ച് കടന്നുവന്ന മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാര്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കൈകാണിച്ചു നിര്‍ത്തി. പോലീസുകാരന്‍ കാറിലേക്ക് തലയിട്ട് പരിശോധിക്കുന്നതിനിടെ പെട്ടെന്ന് ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു.

റോഡിലേക്ക് വീണ പോലീസുകാരന്‍ തൊട്ടുപിന്നാലെ വന്ന ഓട്ടോറിക്ഷയില്‍ കയറി കാറിനെ പിന്തുടര്‍ന്നു. ഇതിനിടെ സ്വരാജ് റൗണ്ടില്‍ നിന്നും ചെട്ടിയങ്ങാടി ഭാഗത്തേക്ക് നീങ്ങിയ കാര്‍ മറ്റു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് മുന്നോട്ട് കുതിച്ചത്.

ചെട്ടിയങ്ങാടിയില്‍ വെച്ച് ഓട്ടോ കാറിന് കുറുകെ ബ്ലോക്കിട്ടെങ്കിലും, കാര്‍ വട്ടംതിരിഞ്ഞ് എംജി റോഡ് ഭാഗത്തേക്ക് തിരിച്ചു. അതിനിടെ ബൈക്ക് യാത്രികനെയും ഇടിച്ചുതെറിപ്പിച്ചിരുന്നു. അതോടെ, ഇതുവഴി വന്ന ബൈക്കില്‍ കയറി പോലീസുകാരന്‍ വീണ്ടും കാറിനെ പിന്തുടര്‍ന്നു. ഇതിനിടെ ട്രാഫിക് പോലീസുകാരന്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നു. ഇതോടെ നഗരത്തിലെ പോലീസ് വാഹനങ്ങളെല്ലാം കാര്‍ കണ്ടുപിടിക്കാനായി പരക്കംപാഞ്ഞു. പൂത്തോള്‍ ഭാഗത്തേക്ക് കാര്‍ പോയതായി വിവരം ലഭിച്ച പോലീസിന്, ബീവറേജസ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ കെട്ടിടത്തിന്റെ മറവില്‍ നിന്നാണ് കാര്‍ കണ്ടെത്താനായത്.

കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. പിന്‍സീറ്റിലിരുന്നിരുന്ന മറ്റു രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ച പണവും മറ്റ് മാരകായുധങ്ങളും കാറില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും മോഷ്ടിച്ച കാറിലാണ് പത്തുപേരടങ്ങുന്ന സംഘം തൃശൂരിലെത്തിയത്. തൃശൂരിലെ സ്വര്‍ണ്ണക്കടകളില്‍ മോഷണം നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. സംഘത്തിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (11 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (23 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends