Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മിഷേലിനെ കൊന്നതല്ല, ആത്മഹത്യ ചെയ്തത് തന്നെ. അന്വേഷണം അവസാനിപ്പിക്കുന്നു. ഇനി കണ്ടെത്തേണ്ടത് കാരണം മാത്രം

24 MAY 2017 12:42 PM IST
മലയാളി വാര്‍ത്ത

മിഷേല്‍ എന്തിന് മരിച്ചു. ആ സത്യം മാത്രം എന്നെങ്കിലും പുറത്തുവരുമോ. ദൈവത്തിനറിയാം. മിഷേല്‍ ഷാജിയെ ആരും കൊന്നതല്ല ,മിഷേല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് ഭാഷ്യം.അതിനാല്‍ തന്നെ മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസില്‍ കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് െ്രെകംബ്രാഞ്ച്.സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാനായുള്ള കാത്തിരിപ്പിലാണ് ക്രൈം ബ്രാഞ്ച്. അതു ലഭിച്ചാലുടന്‍ കേസില്‍ കുറ്റപത്രം നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറുടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇനി കിട്ടാനുള്ളത്.മിഷേലിന്റെ മരണം കൊലപാതകമാണോയെന്ന് നേരത്തേ സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചുകഴിഞ്ഞു.
ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ചു മാത്രമാണ് ക്രൈം ബ്രാഞ്ചിനു ഇനി അറിയാനുള്ളത്. ക്രോണിന്റെ ഫോണിലെ വിവരങ്ങള്‍ ലഭിച്ചാല്‍ ഇതേക്കുറിച്ചു സൂചനകള്‍ ലഭിക്കുമെന്നു പോലീസ് കണക്കുകൂട്ടുന്നു.ഗോശ്രീ പാലത്തില്‍ നിന്നു മിഷേല്‍ കായലിലേക്കു ചാടുന്നതു കണ്ട ആരെയും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനു സാധിച്ചിരുന്നില്ല. എന്നാല്‍ മിഷേല്‍ കാണാതായ ദിവസം ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമല്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.
മിഷേലിനെ കൊലപ്പെടുത്തിയതല്ല ആത്മഹത്യ ചെയ്തതു തന്നെയാണെന്നു തെളിയിക്കുന്ന ചില ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുപോവുന്ന ദൃശ്യങ്ങളാണ് ഹൈക്കോടതി പരിസരത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.മിഷേലിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മിഷേലിന്റെ ശരീരത്തില്‍ ദേഹോപദ്രവം ഏറ്റതായി തെളിയിക്കുന്നതൊന്നും കണ്ടെത്തിയിരുന്നില്ല. ഇതും മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ പോലീസിനെ സഹായിച്ചു.മരിക്കുന്നതിനു തൊട്ടു തലേ ദിവസം മിഷേലും ക്രോണിനും തമ്മില്‍ വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച വിവരമറിയുമെന്ന മുന്നറിയിപ്പോടെയാണ് അന്നു മിഷേല്‍ ഫോണ്‍ ഓഫ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends