കൊലക്കേസ് പ്രതി ബസില്‍ നിന്നും ചാടി കണ്ടുനിന്ന നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

സബ് ജയിലില്‍നിന്നു കോടതിയില്‍ ഹാജരാക്കാന്‍ ബസില്‍ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാന്‍ കൊലക്കേസ് പ്രതിയുടെ ശ്രമം. ബസില്‍നിന്നും ഇറങ്ങിയോടിയ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. രണ്ടു പോലീസുകാര്‍ക്കു പരുക്കേറ്റു.
മാധവാ ജങ്ഷനിലെ വാടകവീട്ടില്‍ കറ്റാനം ഭരണിക്കാവ് പുത്തന്‍പുരയില്‍ പടീറ്റതില്‍ ഭാനുവിന്റെ മകള്‍ പുഷ്പകുമാരിയെ(ലക്ഷ്മി44) കൊല ചെയ്ത കേസിലെ പ്രതി കുമാരപുരം പൊത്തപ്പള്ളി ശാന്താ ഭവനത്തില്‍ വേണു(39)വാണു രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സി.പി.ഒമാരായ പ്രദീപ്, സുനില്‍ എന്നിവര്‍ക്ക് പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.45 ന് ഹരിപ്പാട് മാവേലിക്കര റോഡില്‍ പള്ളിപ്പാട് ജങ്ഷനിലായിരുന്നു സംഭവം.
മാവേലിക്കര സബ്ജയിലില്‍ നിന്നും സ്വകാര്യ ബസില്‍ രണ്ടു പോലീസുകാരോടൊപ്പം വേണുവിനെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുകയായിരുന്നു. യാത്രക്കാരെ ഇറക്കാനായി പള്ളിപ്പാട് ജങ്ഷനില്‍ ബസ് നിര്‍ത്തിയപ്പോള്‍ സമീപത്തിരുന്ന പോലീസുകാരനെ ആക്രമിച്ചശേഷം ഇറങ്ങി ഓടുകയായിരുന്നു. വിലങ്ങ് ഇല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ക്കോ നാട്ടുകാര്‍ക്കോ നടന്നതെന്താണെന്ന് ആദ്യം മനസിലായില്ല.
കൊലക്കേസ് പ്രതിയാണു രക്ഷപ്പെടുന്നതെന്നു പോലീസുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഇയാളുടെ പിന്നാലെ കൂടുകയായിരുന്നു. ഹരിപ്പാട് സി.ഐ: ടി.മനോജ് സ്ഥലത്തെത്തി പോലീസ് ജീപ്പിലാണു പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ 18 ന് രാത്രി ഏഴുമണിയോടെയായിരുന്നു യുവതി കൊല ചെയ്യപ്പെട്ടത്.
https://www.facebook.com/Malayalivartha


























