Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വിദ്യാര്‍ത്ഥിയും രക്ഷിക്കാനെത്തിയ കൂട്ടുകാരനും കടലില്‍ മുങ്ങിത്താണു; ഒരു മൃതദേഹം കണ്ടെത്തി...

25 MAY 2017 10:02 AM IST
മലയാളി വാര്‍ത്ത

തുമ്പ വി എസ് എസ് സിക്ക് സമീപം പള്ളിത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിത്താഴ്ന്നു. ഒരാളുടെ മൃതദേഹം ഒരു കിലോമീറ്റര്‍ അകലെ തുമ്പ നെഹ്‌റു ജംക്ഷനു സമീപം തീരക്കടലില്‍ നിന്നു ലഭിച്ചു. കൂട്ടുകാരനെ കണ്ടെത്താനായില്ല. തുമ്പ വിഎസ്എസ്സിയിലെ സിഐഎസ്എഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിഐഎസ്എഫ് ജീവനക്കാരന്‍ ഒഡിഷ സ്വദേശി ബാരലിന്റെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കരണി(15)ന്റെ മൃതദേഹമാണ് കരയ്‌ക്കെത്തിച്ചത്.

വിഎസ്എസ്സി സിഐഎസ്എഫ് എസ്‌ഐ കൊല്ലം രണ്ടാംകുറ്റി പുതുമംഗലത്തുവീട്ടില്‍ ഷൈജുവിന്റെ മകന്‍ ആദര്‍ശി(16) നെയാണു കാണാതായത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: സീമ. സഹോദരി അശ്വതി. ആദര്‍ശിനു വേണ്ടിയുള്ള തിരച്ചില്‍ രാത്രിയിലും നടക്കുന്നുണ്ട്.

തിരമാല ശക്തമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നു തീരത്തുനിന്നു കുളിച്ചശേഷം പോകാമെന്നായി കുളിക്കാനെത്തിയ എട്ടംഗസംഘം. ആദര്‍ശും തീരത്തുനിന്നു കുളിച്ചെങ്കിലും തിരമാലയുടെ ശക്തി കുറഞ്ഞെന്നു തോന്നി കുറച്ചുകൂടി ഉള്ളിലിറങ്ങുമ്പോഴാണു ശക്തമായ തിരയില്‍ പെട്ടത്. രക്ഷ അഭ്യര്‍ഥിച്ച് ആദര്‍ശ് കൈ ഉയര്‍ത്തുന്നതു കണ്ടു കരയില്‍ നിന്ന കരണ്‍ ഓടി ആദര്‍ശിന്റെ കയ്യില്‍ പിടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുവരും കടലില്‍ അപ്രത്യക്ഷമായി. കരയില്‍ നിന്ന മറ്റ് ആറു സുഹൃത്തുക്കള്‍ക്കും സഹായത്തിനായി നിലവിളിക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. 

പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വൈകുന്നേരം ആറു മണിയോടെ കരണിന്റെ മൃതദേഹം ആദര്‍ശിന്റെ കൈപിടിച്ച നിലയില്‍ നെഹ്‌റു ജംക്ഷനു സമീപം തീരക്കടലില്‍ ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങി മൃതദേഹം കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ കരണിന്റെ കയ്യിലെ പിടിവിട്ട് ആദര്‍ശ് ഒഴുകിമാറി. കരണിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചു.

ഇന്നലെ ഉച്ചയോടെയാണു സിഐഎസ്എഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹൃത്തുക്കളായ എട്ടംഗസംഘം പള്ളിത്തുറ കടലില്‍ കുളിക്കാനെത്തിയത്. പെട്ടെന്നു തിരയില്‍പ്പെട്ട ആദര്‍ശ് സഹായത്തിനായി കൈനീട്ടുന്നതുകണ്ടു സഹായിക്കാനായി തിരയിലേയ്ക്കിറങ്ങുമ്പോള്‍ കരണും തിരയില്‍പ്പെട്ട് അപ്രത്യക്ഷനായി. നിലവിളികേട്ടു സമീപത്തു താമസിക്കുന്ന മത്സ്യബന്ധനക്കാര്‍ ഓടി എത്തി. തുടര്‍ന്നു പള്ളിത്തുറ വികാരി ഫാ. ജോണ്‍ ബോസ്‌കോയുടെ മേല്‍നോട്ടത്തില്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ വള്ളങ്ങളില്‍ പോയി തിരച്ചില്‍ നടത്തുകയും കമ്പവലയെറിഞ്ഞു യുവാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

വിഴിഞ്ഞത്തു നിന്നും എത്തിയ തീരദേശ പൊലീസ് ബോട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരണിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ജഗത്ജിത്ത് ബാരാള്‍ ആണു മാതാവ്. ഏക സഹോദരി ഹാജലിന്‍ ബാരാള്‍. ആറ്റിങ്ങലില്‍ ഒരു സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണു കരണ്‍.

സംഭവം നടന്ന ഈ ഭാഗത്ത് സ്‌കൂള്‍ കുട്ടികളടക്കം പലരും നാട്ടുകാരുടെ വിലക്ക് ലംഘിച്ചു കടലില്‍ കുളിക്കാന്‍ എത്തുന്നുണ്ട്. കുളിക്കാന്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഈ ഭാഗത്തു മുന്നറിയപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെയും മല്‍സ്യബന്ധനക്കാരുടെയും ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends