Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ആധാര രജിസ്‌ട്രേഷന് ഇസ്റ്റാമ്പിംഗ് സംവിധാനം നിലവില്‍ വന്നു

25 MAY 2017 03:53 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ആധാര രജിസ്‌ട്രേഷന് ഇസ്റ്റാമ്പിംഗ് സംവിധാനം നിലവില്‍ വന്നു. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പിനെ സുശക്തവും അഴിമതിരഹിതവുമായ വകുപ്പാക്കി മാറ്റാന്‍ ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അനേകം സൗകര്യങ്ങള്‍ ഒന്നിച്ച് എല്ലാവര്‍ക്കും നല്‍കുന്ന സംവിധാനമാണ് ഇ സ്റ്റാമ്പിംഗ്. ഇതു നടപ്പിലാവുന്നതോടെ വ്യാജ മുദ്രപ്പത്രങ്ങളുടെ സാധ്യത പൂര്‍ണമായും ഇല്ലാതാവും. 28 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കി കുറ്റമറ്റതാണെന്നു ബോധ്യപ്പെട്ട ശേഷമാണ് ഇ സ്റ്റാമ്പിംഗ് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുന്നത്. എത്ര വലിയ വിലയുടെയും മുദ്രപത്രം ഒന്നായി ലഭ്യമാവുമെന്ന സൗകര്യവുമുണ്ട്.
വര്‍ഷത്തില്‍ ഒരുകോടിയോളം ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഈ വകുപ്പിനെ സമീപിക്കുന്നുണ്ട്. സര്‍ക്കാരാഫീസുകള്‍ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ഓഫീസുകളില്‍ ആളുകള്‍ വരുന്നത് ഏതെങ്കിലും ഔദാര്യം നേടാന്‍ അല്ല അവരുടെ അവകാശത്തിനായി വരുന്നതാണ് എന്ന വിചാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടാവണം. ഒരുകോടി രൂപയുടെ അഴിമതി ആരെങ്കിലും വെളിപ്പെടുത്തിയാല്‍ അയാള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷന്‍ ട്രഷറി വകുപ്പുകളും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഇ സ്റ്റാമ്പ് മുഖ്യമന്ത്രിയില്‍നിന്നും കല്ലറ ജൂമാ മന്‍സിലില്‍ നസീറാ ബീവി ഏറ്റുവാങ്ങി.
ശാസ്ത്ര സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക വഴി രജിസ്‌ട്രേഷന്‍ വകുപ്പിനെ കൂടുതല്‍ ജന സൗഹൃദപരമാക്കി എന്ന് അധ്യക്ഷത വഹിച്ച രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഒരുലക്ഷത്തില്‍ താഴെയുള്ള എല്ലാ സ്റ്റാംപുകളും വെണ്ടര്‍മാര്‍ക്ക് തുടര്‍ന്നും വില്‍പന നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (2 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends