Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനും നടി അര്‍ച്ചനക്കും ഉന്നതങ്ങളില്‍ പിടി !പിന്നില്‍ വിവാദ ജയില്‍ ഡിഐജി ? അര്‍ച്ചനക്കൊപ്പം കറങ്ങിയ വിവാദപോലീസ് മേധാവി ഷെറിനുമായും ബന്ധം

25 MAY 2017 04:54 PM IST
മലയാളി വാര്‍ത്ത

മുകളില്‍ പിടിയെങ്കില്‍ കാര്യങ്ങള്‍ എല്ലാം ഈസി. സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡിഐജി ബി. പ്രദീപിനെതിരായ കുരുക്ക് മുറുകുന്നു.ആദ്യമായല്ല പ്രദീപിനെതിരേ പരാതി ഉയരുന്നത്. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനുമായി ഈ ഓഫീസര്‍ക്ക് ബന്ധമുണ്ടെന്ന് അടുത്തിടെ ആരോപണമുയര്‍ന്നിരുന്നു.കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ഷേറിന്‍ അനധികൃതമായി പരോളുകള്‍ അനുവദിക്കുന്നതും ചില ഉന്നത ഉദ്യോഗസ്ഥരുമൊത്ത് കറങ്ങുന്നതുമായി മുന്‍പ് പല റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു.കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന് അടുത്ത കാലത്തായി 13 തവണയാണ് പരോള്‍ കിട്ടിയിരുന്നത് .ഈ അടുത്ത് ഈസ്റ്ററിനും ഷെറിന്‍ പരോളില്‍ ഇറങ്ങിയിരുന്നു .ഇതിനെല്ലാം പിന്നില്‍ ഉന്നത ഉദ്യോഗഥരുടെ പിന്തുണ ഉണ്ടെന്നും ആരോപണം ഉണ്ട്.

2009 നവംബറിലാണ് ഷെറിന്റെ ഭര്‍ത്താവിന്റെ പിതാവിനെ കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.2010ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിയ്ക്കുന്നത്. തുടര്‍ന്ന് ഇവരെ 2011ല്‍ തിരുവനന്തപുരം വനിത ജയിലിലേയ്ക്ക് മാറ്റി. ശിക്ഷയ്ക്കിടെ തന്നെ ഏഴ് തവണ സാധാരണ പരോളും രണ്ട് തവണ അടിയന്തിര പരോളും ഷെറിന്‍ നേടി. തിരുവനന്തപുരം ജയില്‍ അധികൃതര്‍ക്ക് ഷെറിന്‍ തലവേദനയായതോടെ വിയ്യൂരിലേയ്ക്ക് മാറ്റി.ഷെറിന്‍ പരോളിലിറങ്ങുമ്പോള്‍ ജയില്‍വകുപ്പിലെ ഒരു ഉന്നതനെ കാണാറുണ്ടെന്ന് വിവരമുണ്ടായിരുന്നു. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരിയാണെങ്കിലും ഷെറിന് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ലെന്നും ആരോപണം ഉണ്ട്. ചട്ടവിരുദ്ധമായി ഷെറിന്‍ ഇതുവരെ പതിമൂന്ന് പരോള്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ജീവപര്യന്ത്യം തടവിനു ശിക്ഷിക്കപ്പെട്ട ഇവര്‍ ശിക്ഷാകാലാവധി തുടങ്ങി ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ പരോള്‍ നേടിത്തുടങ്ങി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 392 മുതല്‍ 402 വരെ വകുപ്പുകള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോളിന് അര്‍ഹതയില്ലെന്നാണ് ജയില്‍ ആസ്ഥാനത്ത് നിന്നറിയുന്നത്. ഷെറിന്‍ 394ാം വകുപ്പുപ്രകാരമുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. കവര്‍ച്ചയ്ക്കുവേണ്ടി മാരകമായ മുറിവേല്‍പ്പിക്കുക എന്നതാണ് 394 പ്രകാരമുള്ള കുറ്റം. 10 വര്‍ഷംവരെ പരമാവധി തടവു കിട്ടാവുന്ന കുറ്റമാണിത്. 302 വകുപ്പിനോടൊപ്പമാണ് 394 പോലുള്ള വകുപ്പുകള്‍ ചേര്‍ത്തതെങ്കില്‍ ഈ വകുപ്പുപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ ശേഷമേ പരോളിന് അര്‍ഹതയുള്ളൂ എന്നും ചട്ടത്തില്‍ പറയുന്നു.2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. 2012 മാര്‍ച്ച് 3ന് ഷെറിന് ആദ്യ പരോള്‍ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍ വെച്ചുമാത്രം ഇവര്‍ എട്ടു തവണ പരോള്‍ നേടിയിട്ടുണ്ട്.കുറ്റവാളിയുടെ സൗന്ദര്യത്തില്‍ മയങ്ങി പലരും ഇവരെ നിയമവിരുദ്ധമായി സഹായിക്കുകയായിരുന്നു എന്ന് മുഖ്യധാരാ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .എങ്കിലും അധികാരികള്‍ കണ്ണടച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ്  (16 minutes ago)

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (45 minutes ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (53 minutes ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (1 hour ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (1 hour ago)

കേരളത്തിലും കടുത്ത പരിശോധന  (1 hour ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (1 hour ago)

പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍  (2 hours ago)

തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി ...  (2 hours ago)

അവസാന ഘട്ട പോളിങ് ബീഹാറില്‍ തുടങ്ങി  (2 hours ago)

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാവും  (2 hours ago)

പദ്ധതി തകർത്ത് റഷ്യ  (2 hours ago)

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്  (2 hours ago)

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി 14ന് ചുമതലയേൽക്കും  (3 hours ago)

Malayali Vartha Recommends