Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതി; മൃതദേഹം കൊണ്ടു പോകാന്‍ വന്ന ബന്ധുക്കള്‍ ആ കാഴ്ച കണ്ട് ഞെട്ടി

26 MAY 2017 09:27 AM IST
മലയാളി വാര്‍ത്ത

മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതി പക്ഷെ രോഗി വീട്ടുകാരെ ഞെട്ടിച്ചു. മൃതദേഹം കൊണ്ടുപോകാനായി വീട്ടുകാര്‍ എത്തുമ്പോള്‍ രോഗി ഊണുകഴിക്കുകയും ബെഡില്‍ ഇരുന്ന് സമീപത്തുള്ള മറ്റുള്ളവരുമായി വര്‍ത്തമാനവും പറയുന്നു. ചൊവ്വാഴ്ച ഹൗറയിലെ ആശുപത്രിയിലാണ് ഈ സംഭവം അരങ്ങേറിയത്.

സംഭവം ഇങ്ങനെയാണ്: കടുത്ത ക്ഷയരോഗവും ആസ്മയും ബാധിച്ച് ജയ്‌നാരായണ്‍ പാണ്ഡെ (56) എന്നയാളെ ഒരാഴ്ച മുന്‍പ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ബെഡ് നമ്പര്‍ 72ലാണ് ഇയാളെ അഡ്മിറ്റ് ചെയ്തത്. രോഗം ഭേദമായതോടെ ചൊവ്വാഴ്ച പാണ്ഡെയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ സൗജന്യ ഭക്ഷണവും മറ്റും ലഭിച്ചിരുന്ന ആശുപത്രി ജീവിതം ഉപേക്ഷിച്ച് പോകാന്‍ പാണ്ഡെയ്ക്ക് മനസ്സുവന്നില്ല. ആശുപത്രി പരിസരത്ത് ചുറ്റിത്തിരിഞ്ഞ് കിട്ടിയ ഭക്ഷണവും കഴിച്ച് അയാള്‍ ഒരു പകല്‍ ചെലവഴിച്ചു.
അതിനിടെ, അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഒരു രോഗിയെ കിടത്താന്‍ ബെഡ് ഒഴിവില്ലാത്തതിനാല്‍ നിലത്ത് കിടത്തിയിരുന്നു. ഇത് കണ്ട പാണ്ഡെ ഈ രോഗിയെ എടുത്ത് താന്‍ ഒഴിഞ്ഞ ബെഡില്‍ കിടത്തി. ഇയാളുടെ പേരോ വിലാസമോ ഒന്നും ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നു. അജ്ഞാതനായ വ്യക്തി എന്ന നിലയില്‍ ഇയാളുടെ നെറ്റിയില്‍ 'എക്‌സ്16' എന്ന് സ്റ്റിക്കര്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. വളരെ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഈ രോഗി ചൊവ്വാഴ്ച വൈകിട്ടോടെ മരണമടഞ്ഞു. പാണ്ഡെയുടെ ബെഡില്‍ കിടന്നതിനാല്‍ മരിച്ചത് പാണ്ഡെ തന്നെയാണെന്ന് ആശുപത്രി അധികൃതര്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്ന് അറിയച്ചതനുസരിച്ച് വീട്ടുകാര്‍ എത്തുമ്പോള്‍ പാണ്ഡെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ്. ഇടയ്ക്ക് അടുത്ത ബെഡില്‍ കിടക്കുന്ന ആളോട് കുശലവും പറയുന്നുണ്ട്. മാലയും റീത്തുമായി ബന്ധുക്കളെ കണ്ടപാടെ പാണ്ഡെ എഴുന്നേറ്റ് ഓടി. പിന്നാലെ വീട്ടുകാരും. ഡോക്ടര്‍മാരും നഴ്‌സുമാരും. എന്തിനേറെ ആശുപത്രി മുഴുവന്‍ പാണ്ഡെയ്ക്ക് പിന്നാലെ ഓട്ടം തുടങ്ങി. അവസാനം ഓടിത്തളര്‍ന്ന പാണ്ഡെയെ വീട്ടുകാര്‍ പിടികൂടി. തന്നെ തിരിച്ചുകൊണ്ടുപോകരുതെന്നും ഒന്നും തിന്നാനില്ലാത്ത വീട്ടിലേക്ക് താനില്ലെന്നും പാണ്ഡെ തറപ്പിച്ചു പറഞ്ഞു.

ഭാര്യ നേരത്തെ മരിച്ചുപോയ പാണ്ഡെ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ആശുപത്രിയുടെയും പാണ്ഡെയുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെങ്കിലും മനുഷ്യത്തപരമായ പരിഗണനവച്ച് അയാളെ വെറുതെ വിടാന്‍ തീരുമാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വീട്ടില്‍ പോകാന്‍ അയാള്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ തന്നെ കഴിയാന്‍ അനുവദിച്ചു. നിരവധി രോഗികളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും ഒരാളെ കൂടി നോക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ്  (16 minutes ago)

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (45 minutes ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (53 minutes ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (1 hour ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (1 hour ago)

കേരളത്തിലും കടുത്ത പരിശോധന  (1 hour ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (1 hour ago)

പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍  (2 hours ago)

തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി ...  (2 hours ago)

അവസാന ഘട്ട പോളിങ് ബീഹാറില്‍ തുടങ്ങി  (2 hours ago)

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാവും  (2 hours ago)

പദ്ധതി തകർത്ത് റഷ്യ  (2 hours ago)

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്  (2 hours ago)

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി 14ന് ചുമതലയേൽക്കും  (3 hours ago)

Malayali Vartha Recommends