Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പൈലറ്റ് അച്ചുദേവിന്റെ തിരിച്ചുവരവിനായി ഒരു ദേശത്തിന്റെ പ്രാര്‍ഥന

26 MAY 2017 12:21 PM IST
മലയാളി വാര്‍ത്ത

സ്വപ്‌ന സഞ്ചാരി എന്നും മ്ിടുമിടുക്കന്‍. അസമില്‍നിന്ന് കാണാതായ വ്യോമസേനാ വിമാനത്തിന്റെ പൈലറ്റ് അച്ചുദേവിന്റെ തിരിച്ചുവരവിനു വേണ്ടി പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണു ബന്ധുക്കളും അയല്‍ക്കാരും. അതിവിദഗ്ധമായി സുഖോയ് വിമാനം പറത്തുന്ന അച്ചുവിന് അപകടമൊന്നും പറ്റിയിട്ടുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണു പോങ്ങുംമൂട് ഗൗരിനഗര്‍ നിവാസികള്‍. വ്യോമസേനാ വിമാനത്തില്‍ അസമിലേക്കു പോയ അച്ചുവിന്റെ മാതാപിതാക്കളായ സഹദേവന്റേയും ജയശ്രീയുടേയും ഫോണ്‍ വിളികള്‍ക്കു കാതോര്‍ത്തിരിക്കുകയാണ് അവര്‍. അച്ചു സുരക്ഷിതനാണെന്നാണ് എന്ന് എയര്‍ഫോഴ്‌സ് അധികൃതര്‍ നല്‍കിയ വിവരം അവര്‍ ഇന്നലെ ബന്ധുക്കളെ അറിയിച്ചു. 
അവധിക്ക് തിരിച്ചെത്തുന്ന അച്ചുവിനെ കാത്തിരിക്കുകയായിരുന്നു അയല്‍ക്കാരെല്ലാം. കുടുംബത്തോടൊപ്പം തന്നെ അയല്‍വീട്ടുകാരുമായും അച്ചു അടുപ്പം പുലര്‍ത്തിയിരുന്നു. കോഴിക്കോട് സ്വദേശികളായ സഹദേവനും ജയശ്രീയും ഐഎസ്ആര്‍ഒയിലെ ജോലിയുമായി ബന്ധപ്പെട്ടാണു തിരുവനന്തപുരത്തെത്തിയത്. ലയോള സ്‌കൂളിലായിരുന്നു അച്ചുവിന്റെ പഠനം. 
പ്രവേശനപരീക്ഷയെഴുതി വിജയിച്ച് എട്ടാം ക്ലാസ് മുതല്‍ ഡെറാഡൂണിലെ സൈനിക സ്‌കൂളായ ആര്‍ഐഎംസിയില്‍ പഠിക്കാന്‍ അവസരം ലഭിച്ച അച്ചു അവിടെയാണു പത്താംക്ലാസും പ്ലസ്ടുവും പാസായത്. പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു കമ്മിഷന്‍ഡ് ഓഫിസറായി. പിന്നീടു തേസ്പൂര്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആയി. അവധിക്ക് വരുമ്പോള്‍ യുദ്ധവിമാനങ്ങള്‍ പറത്തിയ സാഹസികകഥകള്‍ അച്ചു അഭിമാനത്തോടെ പങ്കുവയ്ക്കുമായിരുന്നു. കഴിഞ്ഞ 21നായിരുന്നു അച്ചുവിന്റെ പിറന്നാള്‍.
എയര്‍ഫോഴ്‌സ് ക്യാംപിലെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അയച്ചുകൊടുക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും വലപ്പോഴുമൊരിക്കല്‍ മാത്രമാണ് അച്ചു പോസ്റ്റ് ഇടാറുള്ളത്. പക്ഷേ കഴിഞ്ഞ ചൊവ്വാഴ്ച സുഖോയ് വിമാനം കാണാതാവുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പു പുലര്‍ച്ചെ ഒന്നരയോടെ സച്ചു ഈ വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ് ഇട്ടു–സഹോദരി അനുശ്രീയുടെ കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു അത്. 
തന്റെ വഴി നിശ്ചയിക്കാന്‍ വിധിയെ അനുവദിക്കുകയും വിധി തനിക്കു നീക്കിവച്ചതു നേടിയെടുക്കാന്‍ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന ഒരാളാണു താനെന്നാണ് അച്ചുവിന്റെ സ്വയം വിലയിരുത്തല്‍. യാത്രകളായിരുന്നു ഏറ്റവും പ്രിയപ്പെട്ട ഹോബി. എല്ലാവരില്‍ നിന്നും അല്‍പസമയത്തേക്ക് അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്തു കാണാത്ത സ്ഥലങ്ങളില്‍ ഒറ്റയ്ക്കു ചെന്നിരിക്കാനാണു മോഹമെന്നു ഫെയ്‌സ്ബുക്കില്‍ അച്ചു എഴുതിയിട്ടുണ്ട്. അതുപോലൊരു യാത്രയിലായിരിക്കും അവന്‍ എന്നും. ഉടന്‍തന്നെ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (10 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (15 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (20 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (26 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (29 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (39 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (43 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (55 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends