Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രണ്ടു തവണ ഗര്‍ഭിണിയായിരുന്നുവെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ടെന്ന് കെ അജിത; 'ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കാത്തതിനാല്‍ അലസി പോയി'

26 MAY 2017 02:35 PM IST
മലയാളി വാര്‍ത്ത

ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കാത്തതിനാല്‍ ഗര്‍ഭം അലസിപ്പോയിട്ടുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ടെന്ന് കെ. അജിത. സമകാലിക മലയാളം വാരികയില്‍ എഴുതുന്ന ആത്മകഥയുടെ രണ്ടാംഭാഗമായ ഓര്‍മ്മകളിലെ തീനാളങ്ങളിലാണ് അജിതയുടെ വെളിപ്പെടുത്തല്‍. 'എന്റെ ഗൗരിയമ്മ പരീക്ഷണം' എന്ന് പേരിട്ടിരിക്കുന്ന ഈയാഴ്ചത്തെ കുറിപ്പില്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചാണ് അജിതയെഴുതുന്നത്. സിപിഐഎമ്മിനകത്തെ ചില ചലനങ്ങളില്‍ തനിക്ക് താത്പര്യം തോന്നിയിരുന്ന ഒരു സന്ദര്‍ഭമായിരുന്നു 1994ല്‍ പാര്‍ട്ടി കെ.ആര്‍ ഗൗരിയമ്മയ്‌ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടികള്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ചെറുപ്പകാലം മുതല്‍ തന്നെ ഏറെ ത്യാഗം ചെയ്തു പോരാടിയ, സ്വന്തം ജീവിതം പ്രസ്ഥാനത്തിന് സമര്‍പ്പിച്ച ഗൗരിയമ്മയെ ഞങ്ങളെപ്പോലുളളവര്‍ ഏറെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നുവെന്ന് അജിത എഴുതുന്നു. തുടര്‍ന്നാണ് വെളിപ്പെടുത്തലുകള്‍. ഗൗരിയമ്മയുടെ ജീവചരിത്രമെഴുതാന്‍ ഇതിനിടയ്ക്ക് ശ്രമം നടത്തിയതിനെക്കുറിച്ചും അജിത ഓര്‍മ്മിക്കുന്നു.
അജിതയുടെ ഓര്‍മ്മക്കുറിപ്പില്‍ നിന്നും
ഗൗരിയമ്മ അവരുടെ ജീവചരിത്രത്തിന്റെ കുറച്ചുഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരികയുടെ കുറച്ചുലക്കങ്ങള്‍ എനിക്ക് തന്നു.ഒരു ദിവസം കാറിലിരുന്നുകൊണ്ട് ഗൗരിയമ്മയോട് ഞാനൊരു ചോദ്യം ചോദിച്ചു. ഒരിക്കലെങ്കിലും ഗൗരിയമ്മ ഗര്‍ഭം ധരിച്ചിരുന്നില്ലേ എന്ന്. അതിന് അവര്‍ തന്ന മറുപടി ഇന്നും എന്നെ വേദനിപ്പിക്കുന്നു. രണ്ടുതവണ താന്‍ ഗര്‍ഭിണിയായെന്നും എന്നാല്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഈ ശാരീരിക സ്ഥിതി പരിഗണിച്ച് കുറച്ചുസമയമെങ്കിലും അവരെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും അക്കാരണത്താല്‍ അതു രണ്ടും അലസിപ്പോയി എന്നുമാണ് അവര്‍ പറഞ്ഞത്. ഇന്ന് ഒരുപക്ഷേ, എന്നോട് പറഞ്ഞ ഈ രഹസ്യം അവര്‍ നിഷേധിച്ചേക്കാം.
പ്രസ്ഥാനത്തിനു വേണ്ടി പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവ് ടിവി തോമസിനെ തളളിപ്പറയാന്‍ ഗൗരിയമ്മ തയ്യാറായ കാര്യവും അജിത ഓര്‍മ്മക്കുറിപ്പിലെഴുതുന്നു. അത്രത്തോളം അസാധാരണമായ പാര്‍ട്ടിക്കൂറുളള ഗൗരിയമ്മയെ ഒടുവില്‍ 1994 ജനുവരിയിലാണെന്ന് തോന്നുന്നു, പാര്‍ട്ടി പുറത്താക്കി. അന്ന് കേരളത്തെ ഇടതുപക്ഷത്തെ എല്ലാക്കാലവും പിന്തുണച്ച സാധാരണ ജനങ്ങള്‍ക്കിടയിലും ഈ നടപടിക്കെതിരായ പ്രതിഷേധം ഒരു കൊടുങ്കാറ്റ് പോലെ ഉയര്‍ന്നുപൊങ്ങി. മറ്റൊരു ചരിത്രവും കൂടി ഇതോടൊപ്പം പറയാനുണ്ട്. 1987ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചാല്‍ ഗൗരിയമ്മയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമെന്ന പ്രചരണം നടത്തി. അവസാനം ജയിച്ചപ്പോള്‍ ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കിയ ചരിത്രം അപ്പോഴേക്കും മറക്കാനായിരുന്നില്ലല്ലോ.
സ്വാഭാവികമായും ഒരു രാഷ്ട്രീയ ജീവിയായ തന്നെയും അതു ബാധിച്ചെന്നും അജിത വ്യക്തമാക്കുന്നു. ഗൗരിയമ്മക്കെതിരായ അച്ചടക്ക നടപടികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവരെ നേരില്‍ക്കണ്ട് താന്‍ അവരോടൊപ്പമാണെന്നും അവര്‍ പുതിയ ഒരു പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കാന്‍ മുന്നോട്ട് വന്നാല്‍ താനും അതോടൊപ്പമാണെന്നും അറിയിക്കാന്‍ വെമ്പല്‍കൊണ്ടതായും അജിത ഓര്‍മ്മക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (12 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (17 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (22 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (28 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (31 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (41 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (45 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (57 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends