വിമര്‍ശകര്‍ക്കായി ജോയ് മാത്യുവിന്റെ മറുപടി

സമൂഹത്തില്‍ ചര്‍ച്ചയ്ക്ക് കാരണമാകുന്ന ഏതൊരു വിഷയത്തെപ്പറ്റിയും തന്റേതായ രീതിയില്‍ പ്രതികരിക്കുന്ന ആളാണ് ജോയ് മാത്യു. പറയുന്ന കാര്യം നിഷ്പക്ഷവും സുതാര്യവുമായിരിക്കും. അതുകൊണ്ട് തന്നെ ഒരുപാട് വിമര്‍ശകരും അനുകൂലികളും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ദിവസം തനിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വരുന്ന ആരോപണങ്ങള്‍ക്കെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി സംവിധായകനും നടനുമായ ജോയ് മാത്യു
രംഗത്ത് വന്നു. സിനിമയില്‍ അവസരം കിട്ടാത്ത ജോയ് മാത്യു മാധ്യമശ്രദ്ധയ്ക്കായി വിഡ്ഡിത്തങ്ങള്‍ പുലമ്പുന്നുവെന്നും പബ്ലിസിറ്റിക്കായാണ് ഓരോ കാര്യങ്ങള്‍ പറയുന്നതെന്നും ആരോപിച്ച് ഒരു വിഭാഗം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. അധിക്ഷേപം തുടര്‍ന്നപ്പോഴാണ് മറുപടിയുമായി താരം എത്തിയത്. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ......
ഇതാണൂ അസഹിഷ്ണുത
വിമര്‍ശങ്ങളെ ഭയപ്പെടുന്നവരുടെ ലൈന്‍ ഇതാണു-എന്നാല്‍ ജനനായകാ കേട്ടുകൊള്‍ക അവസരങ്ങള്‍ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം-ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്‌നേഹിക്കുന്ന , സമൂഹ്യ പ്രശ്‌നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം എന്നെ സ്‌നേഹിക്കുന്നവരായിട്ടുണ്ട്
അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാന്‍ തുടരും
മനുഷ്യസ്‌നേഹവും രാഷ്ട്രസ്‌നേഹവും ഇല്ലാത്തവര്‍ എന്നെ സ്‌നേഹിക്കണമെന്നില്ല ഇനി "ജനനായ"ന്റെ അറിവിലേക്കായി; ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായസിനിമകളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു
വായിച്ച് പഠിക്ക്
സ്ട്രീറ്റ് ലൈറ്റ്
ചക്കരമാവിന്‍ കൊമ്പത്ത്
ബഷീറിന്റെ പ്രേമലേഖനം
മെല്ലെ
ഗോള്‍ഡ് കോയിന്‍സ്
കിണര്‍
ക്ലിന്റ്
ഒബതാം വളവിനപ്പുറം
അങ്കിള്‍
പാതി
ക്വ്വീന്‍
ചിപ്പി
ഗൂഡാലോചന
ഒരു സില്‍മാക്കാരന്‍
ചന്ദ്രഗിരി
ഒരു ചെറുകാറ്റില്‍ ഒരു പായ്കപ്പല്‍
ഉടലാഴം
ഗ്രേറ്റ് ഡാന്‍സര്‍
ബലൂണ്‍ ( തമിഴ്)
മലര്‍ മകള്‍ (തമിഴ്)
ശിവ (തെലുങ്ക്)
The Sound Story(English)
തല്‍ക്കാലം കഞ്ഞികുടിച്ച് പോകാന്‍ ഇതൊക്കെമതി-എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവര്‍ പറയട്ടെ അപ്പോള്‍ ഞാന്‍ പണിനിര്‍ത്താം-ദയവായി നിങ്ങള്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കരുത് അത് നിങ്ങള്‍ അസഹിഷ്ണുക്കള്‍ക്ക് ആപത്തായി മാറും-കാരണം സിനിമയില്‍ അവസരം കുറഞ്ഞാല്‍ ഞാന്‍ ഫുള്‍ടൈം മാധ്യമ പ്രവര്‍ത്തകനാവും ;നിങ്ങള്‍ക്ക് പണിയാകും -അതിനാല്‍ നിങ്ങള്‍ ദയവായി എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാങ്ങിത്തരുവാന്‍ ശ്രമിക്കൂ,ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ.
ഇങ്ങനെ അവസാനിക്കുന്നു ഫേസ്ബുക് പോസ്റ്റ്
https://www.facebook.com/Malayalivartha
























