അതിതീവ്രമായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

ഇന്നലെ വൈകുന്നേരം ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ അതിതീവ്രമായ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും.
'ഡൽഹിയിലുണ്ടായ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,' രാഷ്ട്രപതി മുർമു എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
'ഇന്നലെ വൈകുന്നേരം ഡൽഹിയിലുണ്ടായ സ്‌ഫോടനത്തിൽ അതീവ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,' ഉപരാഷ്ട്രപതി രാധാകൃഷ്ണൻ എക്‌സിൽ കുറിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























