ആറ്റുകാലിൽ കുത്തിതിരിപ്പ് ശ്രീലേഖയെ ഇറക്കിയ BJP, ചാട്ടവാറെടുത്ത് മണക്കാട് സുരേഷും സന്ദീപ് വാര്യരും രംഗത്ത്

പ്രമുഖരെ മുൻ നിര്‍ത്തി കോര്‍പ്പറേഷന്‍ പിടിക്കാൻ ബിജെപി. യുവജനത്തിന്റെ വോട്ട് ലക്ഷ്യം വച്ച് കോൺഗ്രസ്. ഭരണ തുടർച്ചയ്ക്ക് സിപിഎമ്മും കഴിവിൽ പരമാവധി ശ്രമം തുടങ്ങിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പും അതിന് പിന്നാലെ നിയമസഭ സീറ്റും ലക്ഷ്യം വച്ച് മുന്നണികൾ തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. ഇതിനിടെ കോൺഗ്രസിന് പിന്നാലെ പ്രമുഖരെ സ്ഥാനാർത്ഥിയാക്കിയ ബിജെപിയുടെ തീരുമാനത്തിൽ ഉലയുകയാണ് കോൺഗ്രസ്.
ചെയ്ത് കൂട്ടിയ കോമാളിത്തരങ്ങൾ സിപിഎമ്മിന് താനെ പാരയാകുമെന്നിരിക്കെ ഇപ്പോൾ കോൺഗ്രസിന്റെ എതിരാളി ബിജെപി തന്നെ. എതിർപ്പുകൾ പലയിടങ്ങളിൽ നിന്നും തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്ത് ബിജെപിയ്ക്ക് വേണ്ടി നിൽക്കുന്ന ശ്രീരേഖയാണ് എതിരാളികളുടെ പ്രധാന ഇര. സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉയരുന്നു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മണക്കാട് സുരേഷ് എന്നിവരെല്ലാം ആറ്റുകാൽ വിവാദമാണ് വിമർശനത്തിന്റെ വജ്രായുധമായി കണക്കാക്കിയിരിക്കുന്നത്.
മണക്കാട് സുരേഷിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:
മുൻ ഡി ജി പി ശ്രീലേഖ ഐ പി എസ് 'കാവി'വിശ്വാസികൾക്ക് പറ്റിയ 'കപട'വിശ്വാസി. ശ്രീലേഖ ഐ പി എസിനെ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാർഥിയാക്കിയെന്ന് !! , ഗംഭീരം !! അനന്തപുരിയിലെ ബിജെപിക്കാർക്ക് അർഹതപ്പെട്ടത് തന്നെ കിട്ടി! അഖില ലോക പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ' എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാൻ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലിൽ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ് ...... വിശ്വാസ സമൂഹത്തെയോ ? അതോ കേരളത്തെ തന്നെയോ ?
" ഇത് ആറ്റുകാലമ്പലമോ ആൺപിള്ളേരുടെ ജയിൽ മുറിയോ ?" എന്ന ശ്രീലേഖ ഐ പി എസിന്റെ ചോദ്യം അമ്മയുടെ ഭക്തരായ ഞങ്ങളാരും ഇതുവരെ മറന്നിട്ടില്ല. കന്നഡ ഭൂമി കണ്ടവർക്ക് വിറ്റ 'മലയാളി ' പ്രസിഡന്റ് ഇങ്ങനെയൊരു വാർത്ത തന്നെ കേട്ടിട്ടുവേണ്ടേ മറക്കാൻ. ചാനലിൽ ഒന്ന് തപ്പിയാൽ മതി ഐപിഎസ് 'സിംഹിണി'യുടെ ആ ബെറ്റ് കിട്ടും. ജയിലിന്റെ ചാർജ്ജുണ്ടായിരുന്ന ശ്രീലേഖ ഐ പി എസ് അന്ന് പറഞ്ഞത് കുട്ടികൾ കുത്തിയോട്ടത്തിൽ പങ്കെടുത്താൽ അവരെയും രക്ഷാകർത്തകളെയും അന്നത്തെ ഐ പി സി പീനൽ കോഡ് സെക്ഷൻ 89, 319, 320, 349, 350, 351 പ്രകാരം അകത്തിടുമെന്ന് . അതേ മേഡം ഇന്ന് അനന്തപുരിയിൽ ബിജെപിയെ നയിക്കുന്നു. ആദിപരാശക്തിയുടെ ആത്മീയ സന്നിധിയായ സ്ത്രീകളുടെ ശബരിമലയിൽ നടത്തുന്ന കുത്തിയോട്ട വൃതത്തെ 'കുട്ടികൾക്ക് നേരെയുള്ള പച്ചയായ ശാരീരിക മാനസിക പീഡനമെന്ന് ' പരിഹസിച്ച ആളാണ് അനന്തപുരിയെ നയിക്കാൻ ഒരുങ്ങുന്ന 'വനിതാരത്നം '.കൊടകരയിലെ കുഴലിലൂടെ പണമൊഴുകിയപ്പോൾ അയ്യപ്പസ്വാമിക്ക് മുന്നിലെ നാമജപവും ത്രിശൂരിലെ പ്രജകൾക്കൊരു രാജാവിനെ കൊടുക്കാമെന്ന് സമ്മതിച്ചപ്പോൾ വടക്കുംനാഥന്റെ കലങ്ങിയ പൂരവും മറക്കാൻ ബിജെപിക്ക് എളുപ്പമായിരിക്കും, പക്ഷെ കറകളഞ്ഞ വിശ്വാസികൾ അത് മറക്കില്ല.കാക്കിയിൽ നിന്ന് കാവിയിലേയ്ക്ക് മാറിയ ശ്രീലേഖയിലെ കപടതകൾ ഒന്നൊന്നായി തുറന്ന് കാട്ടപ്പെടാനിരിക്കുന്നതേയുള്ളൂ.....
അതേ സമയം കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറയുന്നതിങ്ങനെ. ആറ്റുകാല്‍ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ആര്‍ ശ്രീലേഖക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് എന്നാണ് സന്ദീപ് തിരുവനന്തപുരത്തെ ഹിന്ദു സംഘടന പ്രവര്‍ത്തകരോട് ചോദിച്ചിരിക്കുന്നത്. ആചാരത്തിന്റെ പേരില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കുകയാണ് കുത്തിയോട്ടത്തിലൂടെ ചെയ്യുന്നത് എന്നായിരുന്നു ശ്രീലേഖയുടെ വിമര്‍ശനം. ദേവീ പ്രീതിക്കായി കുട്ടികളുടെ ചോര വരെ എടുക്കുന്ന പ്രാകൃതമായ രീതി ക്രിമിനല്‍ കുറ്റമാണ്. ഇത് അവസാനിപ്പിക്കാന്‍ ഭക്തരും ക്ഷേത്രഭാരവാഹികളും തയ്യാറാകണം.
കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും ഗൂഢാലോചന നടത്തി കുട്ടികളെ പീഡിപ്പിക്കുന്നത്, കുത്തിയോട്ടത്തെ ആണ്‍കുട്ടികളുടെ തടവറയെന്ന് പറയേണ്ടി വരുമെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. കുത്തിയോട്ടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കുന്നില്ലെന്നും ശ്രീലേഖ തന്റെ ബ്ലോഗിലൂടെ പറഞ്ഞിരുന്നു. ശ്രീലേഖയുടെ ഈ പരാമര്‍ശത്തിന് പിന്നാലെ ബാലാവകാശ കമ്മീഷന്‍ കുത്തിയോട്ടത്തിന് എതിരെ കേസെടുത്തിരുന്നു. പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ മുസ്ലിം സമുദായത്തിലെ സുന്നത്ത് കല്ല്യാണത്തിനെതിരെ പരാതി നല്‍കി. ഇതോടെ ബാലാവകാശ കമ്മീഷന്‍ വെട്ടിലാവുകയും ചെയ്തു. ഈ വിവാദമാണ് സന്ദീപ് കുത്തി പൊക്കി എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























