സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...

ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ യുവാവ്, സംസ്കരിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ശ്വാസമെടുത്തു. കർണാടകയിലാണ് ഈ അത്ഭുതം. ഗഡാഗ്-ബെറ്റാഗേരി സ്വദേശിയായ നാരായൺ വന്നാൾ (38) ആണ് മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ധാർവാഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു നാരായൺ. ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായി അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
മരണ വാർത്ത പുറത്തുവന്നതോടെ ബന്ധുക്കൾ സംസ്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. നാരായൺ വന്നാളിൻ്റെ മൃതദേഹം ആംബുലൻസിൽ വീട്ടിലേക്ക് എത്തിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്. അബോധാവസ്ഥയിലായിരുന്ന നാരായൺ ശ്വാസമെടുക്കുന്നത് ബന്ധുക്കൾ ശ്രദ്ധിച്ചു. ഇത് തിരിച്ചറിഞ്ഞയുടൻ, വൈകാതെ ഇദ്ദേഹത്തെ ബെറ്റാഗേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
തലച്ചോറിലെ രക്തസ്രാവം, പിത്താശയ സംബന്ധമായ അസുഖം എന്നിവയെ തുടർന്നാണ് നാരായൺ വന്നാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, അതിന് ശേഷമുണ്ടായ സങ്കീർണതകളാണ് മരണത്തിലേക്ക് നയിച്ചതായി ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ, വീട്ടിലെത്തിച്ചപ്പോൾ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് ബന്ധുക്കൾക്ക് വലിയ ആശ്വാസമായി. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ഒരുക്കിവെച്ചിരുന്ന സമയത്താണ് നാരായൺ വന്നാൾ അനങ്ങുകയും ശ്വാസമെടുക്കുകയും ചെയ്തത്.
ഇത് കണ്ട ബന്ധുക്കൾ പരിഭ്രാന്തരാവുകയും ഉടൻതന്നെ വൈദ്യസഹായം തേടുകയുമായിരുന്നു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം സമീപത്തെ ആശുപത്രിയിൽ എത്തിച്ച നാരായൺ നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മരണത്തെ അതിജീവിച്ച നാരായൺ വന്നാളുടെ ഈ സംഭവം വൈദ്യശാസ്ത്ര രംഗത്തും പ്രദേശവാസികൾക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























