കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...

ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുതിയ വഴിത്തിരിവ്. 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ഇപ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ നീക്കങ്ങളും ഈ നിലയിലേയ്‌ക്കെന്നാണ് സൂചന. ആദ്യം സംശയം ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളിലേക്കുമാത്രം പരിമിതമായിരുന്നു. എന്നാൽ ഇപ്പോൾ കട്ടിളയിലെ സ്വർണപ്പാളികളും അതേവിധം മാറ്റി വെച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണം. കട്ടിളയിലെ പാളികളും ദ്വാരപാലകശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യഥാർഥംതന്നെ എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്നാണ് വിലയിരുത്തൽ.
ഹൈക്കോടതി കഴിഞ്ഞ നവംബർ 5-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ക്ഷേത്രശില്പങ്ങളുടെ മോഷണവും കടത്തുമുള്ള സാധ്യതയെ കുറിച്ച് പരാമർശിച്ചിരുന്നു. അതിനെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം ദ്വാരപാലക ശില്പപാളികളും കട്ടിളയിലെ സ്വർണപ്പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.
അന്വേഷണ സംഘം ഇതിനായി ഫോറൻസിക് വിദഗ്ധരുടെ സഹായം തേടുന്ന സാഹചര്യമുണ്ടായേക്കും. ഇതിനൊപ്പം തന്നെ, കസ്റ്റഡിയിലുള്ള മുൻ ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരോടുള്ള ചോദ്യം ചെയ്യലും കൂടുതൽ ശക്തമാക്കി. ഇവരെ ഒരാളായി വേർതിരിച്ചും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യുകയാണ് സംഘം.
https://www.facebook.com/Malayalivartha























