350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്‌ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN

ശ്രീനഗറില്‍ തുടങ്ങിയ സംശയം ഇന്റലിജന്റ്‌സ് വിട്ടില്ല രഹസ്യങ്ങള്‍ ചൂണ്ടിയെടുക്കാന്‍ പിന്നാലെ കൂടി. റോയും ഐബിയും ഉള്‍പ്പെടെ ഉറക്കമില്ലാതെ കാവലിരുന്നത് കൊണ്ട് രാജ്യതലസ്ഥാനം സുരക്ഷിതമായ്. അല്ലെങ്കില്‍ ഡല്‍ഹി കത്തിയമര്‍ന്നേനേ മുബൈയേക്കാള്‍ വലിയ സ്‌ഫോടനത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് രണ്ട് എകെ47 തോക്കുകളും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും രണ്ട് എകെ47 തോക്കുകളും കണ്ടെടുത്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പാകിസ്ഥാനില്‍ ഈയടുത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ഇതുമായ് കൂട്ടിവായിക്കണം. റാവല്‍പിണ്ടിയിലെ പാക് പട്ടാള ആസ്ഥാനത്ത് ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ദൂതന്‍ എത്തിയെന്ന ഒരു വിവരം പുറത്ത് വന്നിരുന്നു. പാക് മാധ്യമങ്ങളില്‍ നിന്നും പുറത്ത് പോയതായിരുന്നു ഈ വിവരം. അതായത് ഇന്ത്യയില്‍ നടത്താന്‍ ഉദ്ദേശിച്ച ആക്രമണത്തിന്റെ പദ്ധതി മെനഞ്ഞത് റാവല്‍പിണ്ടിയിലെന്ന് സാരം. പാകിസ്ഥാനില്‍ പട്ടാള ഭരണത്തിന് അട്ടിമറി നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ആണവായുധത്തിന്റെ കണ്‍ട്രോള്‍ ഉള്‍പ്പെടെ അസിം മുനീറിന്റെ കൈകളിലേക്കാണ് എത്താന്‍ പോകുന്നത്. ഇത് ഇന്ത്യ ഭയക്കേണ്ടിയിരിക്കുന്നു.
ശ്രീനഗറില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് ഹരിയാനയിലെ ഫരീദാബാദിലാണ്. സ്‌ഫോടക വസ്തുക്കളുമായ് പിടിയിലായിരിക്കുന്നത് കശ്മീര്‍ സ്വദേശിയായ ഡോക്ടറാണ്.
ജെയ്‌ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് നിന്നും കിലോമീറ്ററുകള്‍ അകലെ ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകനായ ഡോക്ടര്‍ അദീല്‍ അഹ്മദ് റാത്തറിന്റെ ലോക്കറില്‍ നിന്ന് ഒരു എകെ47 തോക്ക് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫരീദാബാദില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും എകെ47 തോക്കും മറ്റ് വെടിക്കോപ്പുകളും ജമ്മു കശ്മീര്‍ പോലീസ് കണ്ടെടുത്തത. ജെയ്‌ഷെ മുഹമ്മദിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചാവേറാകാനും തയ്യാറായ ആളാണ് ഈ ഡോക്ടര്‍. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ചെറുപ്പക്കാരെ ഡെയ്‌ഷെയിലേക്ക് എത്തിക്കാന്‍ ഇയാള്‍ കുറേക്കാലങ്ങളായ് പ്രവര്‍ത്തിക്കുന്നു. പല സംസ്ഥാനങ്ങളില്‍ ഇയാള്‍ എത്തിയിട്ടുണ്ട്. ഒരു സ്ഥലത്തും അധികകാലം ഇയാള്‍ നില്‍ക്കാറില്ല ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് ഈ രീതി പിന്തുടരുന്നത്.
ജെയ്‌ഷെ മുഹമ്മദിന് തീര്‍ത്താല്‍ തീരാത്ത പകയാണ് ഇന്ത്യയോട് ഉള്ളത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ജെയ്‌ഷെ തലവന്‍ മസൂദിന്റെ കുടുംബത്തെ ചിതറിച്ചു ഇന്ത്യന്‍ സൈന്യം. അയാളുടെ സാമ്പത്തിക കേന്ദ്രങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു. തീവ്രവാദ കേന്ദ്രങ്ങളും ആയുധ കേന്ദ്രങ്ങളു തകര്‍ത്തെറിഞ്ഞു. ഇപ്പോള്‍ പാക് പഞ്ചാബിലും ലാഹോറിലുമൊക്കെയായ് തുരങ്കങ്ങളില്‍ ഭയന്ന് കഴിയുകയാണ് മസൂദ് അസര്‍. സര്‍വ്വതും നഷ്ടപ്പെട്ട മസൂദും സംഘവും ഇന്ത്യയ്ക്ക് നേരെ മറ്റൊരു മുംബൈ മോഡല്‍ ആക്രമണമാണ് പ്ലാനിടുന്നത്. അത് നടപ്പാക്കാന്‍ കണ്ടെതത്ിയ പുതിയ വഴിയാണ് ഇന്ത്യയ്ക്ക് അകത്ത് തന്നെ ഭീകരരെ വളര്‍ത്തിയെടുക്കുക. സ്വന്തം പൗരന്മാരെക്കൊണ്ട് ഇന്ത്യയ്ക്ക് കൊള്ളിവെപ്പിക്കുമെന്ന്. ഇനിയും പാക്കില്‍ നിന്ന് നുഴഞ്ഞുകയറി ഒരാക്രമണം അത്ര എളുപ്പമല്ല. അതാണ് ഇന്ത്യയില്‍ നിന്നുള്ള ചെറുപ്പക്കാരെ അതിന് നിയോഗിക്കാന്‍ സ്ലീപ്പര്‍ സെല്ലുകളും മറ്റും സജീവമാക്കുന്നത്. ഡോക്ടര്‍മാര്‍ എഞ്ചിനിയര്‍മാര്‍ തുടങ്ങി വിദ്യാഭ്യാസമുള്ളവരെ ഇന്ത്യയിലേക്ക് ഭീകരവാദം വളര്‍ത്തുന്നതിന് കയറ്റിവിടുകയാണ് ജെയ്‌ഷെയുടെ രീതി. ജെയ്‌ഷെ മുഹമ്മദ് സ്ത്രീകളുടെ ഭീകരവാദ ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. എല്ലാം കോപ്പ് കൂട്ടുന്നത് ഇന്ത്യയെ ആക്രമിക്കാന്‍.
ഡോ. അദീലിന്റെ അറസ്റ്റ് അധികൃതരെ മറ്റൊരു ഡോക്ടറിലേക്ക് എത്തിക്കുകയും, തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും മുജാഹില്‍ ഷക്കീല്‍ എന്ന് തിരിച്ചറിഞ്ഞ മറ്റൊരു ഡോക്ടറുടെ പക്കലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ ഡോക്ടര്‍ ജമ്മു കാശ്മീരിലെ പുല്‍വാമ സ്വദേശിയാണ്. ഫരീദാബാദിലെ അല്‍ഫലാഹ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളോടൊപ്പം ടൈമറുകളും കണ്ടെത്തിയതായി ഫരീദാബാദ് പൊലീസ് കമ്മീഷണര്‍ സതേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞു. ഈ കണ്ടെത്തലുകള്‍ അന്വേഷണത്തിലിരിക്കുന്ന ഒരു വലിയ ശൃംഖലയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ഉറവിടവും യഥാര്‍ത്ഥ ലക്ഷ്യവും കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രമിച്ചുവരികയാണ്. ജമ്മു കശ്മീര്‍, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്.
ഡോക്ടര്‍ റാത്തറിനെതിരെ നേരത്തെ ആയുധ നിയമപ്രകാരവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും കേസെടുത്തിരുന്നു. ഭീകര ശൃംഖലകളുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്നും, ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളെയും ഇത്തരം ശൃംഖലകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നുമാണ് ഡോക്ടറുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. ദേശീയ തലസ്ഥാനത്തിന് ഇത്രയും അടുത്ത് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതിന് പിന്നിലെ പദ്ധതി എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇതേക്കുറിച്ച് കൂടുതല്‍ കണ്ടെത്താനായി സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുമായും സംസ്ഥാനാന്തര ആയുധക്കടത്ത് ശൃംഖലകളുമായും ഉള്ള ബന്ധങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. കൂടുതല്‍ വിവരങ്ങളും കണ്ടെത്തലുകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയും ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ആറു മാസങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലെ നഷ്ടങ്ങള്‍ക്ക് പ്രതികാരമായി ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണങ്ങള്‍ക്ക് പാക്ക് ഭീകരസംഘടനകള്‍ കോപ്പുകൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. ലഷ്‌കര്‍ഇതൊയ്ബയും ജെയ്‌ഷെ മുഹമ്മദും കൈകോര്‍ത്ത് ഒരു പുതിയ ആക്രമണ പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഈ സാഹചര്യത്തില്‍ താഴ്വരയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇരു സംഘടനകളും സംയുക്തമായി ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും, ഇതിനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം നീക്കങ്ങളെ നേരിടാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും, സുരക്ഷാ സേനകള്‍ അതീവ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനും ഉന്നതതല യോഗങ്ങള്‍ നടക്കുന്നുണ്ട്. ഈ നീക്കങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ഷംഷേര്‍ എന്ന ഭീകരന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ തൊയ്ബ യൂണിറ്റ് ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് വരും ആഴ്ചകളില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കോ ആയുധങ്ങള്‍ താഴെയിറക്കുന്നതിനോ ഉള്ള സാധ്യതയുടെ സൂചനയാണ്. മുന്‍ എസ്എസ്ജി സൈനികരും ഭീകരരും അടങ്ങുന്ന പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമുകളെ (BATs) പാക് അധീന കശ്മീരില്‍ (PoK) വീണ്ടും വിന്യസിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വിലയിരുത്തുന്നു. ഇത് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ അതിര്‍ത്തി കടന്നുള്ള ആക്രമണ സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. പാക്ക് അധീന കശ്മീരില്‍ ഒക്ടോബറില്‍ നടന്ന ഉന്നതതല യോഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയിലെ മുതിര്‍ന്ന നേതാക്കളും ഐഎസ്‌ഐ ഉദ്യോഗസ്ഥരും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ചോര്‍ത്തിയെടുത്ത ആശയവിനിമയങ്ങള്‍ പ്രകാരം, നിഷ്‌ക്രിയമായ ഭീകരസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുന്‍ കമാന്‍ഡര്‍മാര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് നല്‍കാനും ഓപ്പറേഷന്‍ സിന്ദൂറില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ ഭീകരസംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും ഈ യോഗങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും എതിരെ 'പ്രതികാര ആക്രമണങ്ങള്‍' ശക്തമാക്കാന്‍ ഐഎസ്‌ഐ, ഭീകരസംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കശ്മീര്‍ താഴ്വരയിലുടനീളമുള്ള പ്രാദേശിക അനുഭാവികളെയും സഹായങ്ങളെയും ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകര്‍ കണ്ടെത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha























