ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാഗ്രതയിൽ ഡൽഹി

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീപടർന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി.
പൊട്ടിത്തെറിച്ച കാറിന് പുറമെ നിരവധി വാഹനങ്ങളിലേയ്ക്ക് തീപടർന്നതായി റിപ്പോർട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സമീപകാലത്ത് ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. കേസിൽ രണ്ട് ഡോക്ടർമാർ പിടിയിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്. അട്ടിമറി സാധ്യതയുള്ളതായി സംശയിക്കുന്നു. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് രണ്ട് എകെ47 തോക്കുകളും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും രണ്ട് എകെ47 തോക്കുകളും കണ്ടെടുത്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പാകിസ്ഥാനിൽ ഈയടുത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ഇതുമായ് കൂട്ടിവായിക്കണം. റാവൽപിണ്ടിയിലെ പാക് പട്ടാള ആസ്ഥാനത്ത് ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ ദൂതൻ എത്തിയെന്ന ഒരു വിവരം പുറത്ത് വന്നിരുന്നു. പാക് മാധ്യമങ്ങളിൽ നിന്നും പുറത്ത് പോയതായിരുന്നു ഈ വിവരം. അതായത് ഇന്ത്യയിൽ നടത്താൻ ഉദ്ദേശിച്ച ആക്രമണത്തിന്റെ പദ്ധതി മെനഞ്ഞത് റാവൽപിണ്ടിയിലെന്ന് സാരം.
പാകിസ്ഥാനിൽ പട്ടാള ഭരണത്തിന് അട്ടിമറി നടക്കുന്നുണ്ട്. അങ്ങനെ വന്നാൽ ആണവായുധത്തിന്റെ കൺട്രോൾ ഉൾപ്പെടെ അസിം മുനീറിന്റെ കൈകളിലേക്കാണ് എത്താൻ പോകുന്നത്. ഇത് ഇന്ത്യ ഭയക്കേണ്ടിയിരിക്കുന്നു.ഇതിനിടെയാണ് ഡൽഹിയിൽ ഒരു പൊട്ടിത്തെറി കൂടെ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha























