തിരുവനന്തപുരത്ത് എടിഎമ്മില്‍ മോഷണം, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പത്തരലക്ഷം കവര്‍ന്നു

തിരുവനന്തപുരത്ത് കാരിവട്ടത്ത് എടിഎം തകര്‍ത്ത് പത്തരലക്ഷം മോഷ്ടിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പത്തരലക്ഷം മോഷ്ടിച്ചിരിക്കുന്നത്. ഒരു മാസമായി ഇവിടുത്തെ ക്യാമറ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തി. എടിഎമ്മില്‍ പണം നിറയ്ക്കാനായി അധികൃതര്‍ എത്തിയപ്പോഴാണ് പണം കവര്‍ന്നതായി അറിയുന്നത്. ഉടന്‍ തന്നെ പോലീസിനെയും ബാങ്ക് അധികൃതരെയും വിളിച്ച് അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി കവര്‍ച്ച നടന്നുവെന്നാണ് സൂചന. കഴക്കൂട്ടം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha
























