ഒരു കുപ്പി മദ്യം വാങ്ങണമെങ്കില്‍....ജൂണ്‍ ഒന്നു മുതല്‍ മദ്യത്തിന്റെ വില വര്‍ദ്ധിക്കും

ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നു. ഒരു കുപ്പി മദ്യത്തിന് 40 മുതല്‍ 100 രൂപ വരെയാണ് കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
ഏപ്രില്‍ മാസത്തില്‍ മാത്രം 100 കോടി രൂപയുടെ നഷ്ടം ബിവറേജസ് കോര്‍പ്പറേഷനുണ്ടായത്. ഒരു കെയ്‌സ് മദ്യത്തിന്റെ ലാഭവിഹിതം 24 ശതമാനത്തില്‍ നിന്നും 29 ശതമാനമായി ഉയര്‍ത്തും. ദേശീയ പാതയോരത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചതിന് ശേഷം പുതിയത് മറ്റ് പലയിടങ്ങിളിലും തുടങ്ങാനുമായില്ല. ഇത് മൂലം വലിയ തുക മാസത്തില്‍ ബെവ്‌കോയ്ക്ക് നഷ്ടമുണ്ടാക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha
























