സൈന്യത്തിനെതിരെ കോടിയേരി കത്തിക്കയറി... നാലാളു കൂടിനിന്നാല്‍ വെടിവച്ച് കൊല്ലും; സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗചെയ്യും; പുലിവാല് പിടിച്ച് കോടിയേരി

സൈന്യത്തിനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാഷ്ടീയ കൊലപാതകങ്ങള്‍ കാരണം കണ്ണൂരില്‍ അഫ്‌സ്പ (പട്ടാളഭരണം) ഏര്‍പ്പെടുത്തണമെന്ന ബിജെപി ആവശ്യത്തോട് പ്രതികരിക്കുമ്പോഴാണ് കോടിയേരി സൈന്യത്തിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
പട്ടാളനിയമം പ്രയോഗിച്ച സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാം. നാലാളു കൂടിനിന്നാല്‍ പട്ടാളം വെടിവച്ച് കൊല്ലും. സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തെ അപകീര്‍ത്തിപെടുത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പ്രസ്ഥാവന തിരുത്തി മാപ്പു പറയണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. പ്രസ്ഥാവനയിലൂടെ കോടിയരി സൈന്യത്തിന്റെ ധാര്‍മ്മീകത തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബിജെപി ജില്ല പ്രസിഡന്റ് പി. സത്യപ്രകാശ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























