റമ്‌സാന്‍ വ്രതത്തിന് ഇന്നു തുടക്കം, വിശുദ്ധിയുടെ പരിമളം പരത്തി പുണ്യ റമസാന്‍ ഒരിക്കല്‍ കൂടി സമാഗതമായി

റമസാന്‍ വ്രതത്തിന് ഇന്നു തുടക്കം. വിശുദ്ധിയുടെ പരിമളം പരത്തി പുണ്യ റമസാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു. പുണ്യമാസമായ റമ്‌സാന്‍ പിറവിയോടെ ഇനി ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികള്‍ക്ക് ഉപവാസക്കാലം.
ഇസ്ലാം മതത്തിലെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് റമസാനിലെ വ്രതം. കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്നു റമസാന്‍ ഒന്നാണെന്നു ഖാസിമാരും മതനേതാക്കളും ഉറപ്പിച്ചു.
വ്രതാരംഭത്തിനു മുന്നോടിയായി പള്ളികളില്‍ ഇന്നലെ തറാവീഹ് നമസ്‌കാരം തുടങ്ങി. റമസാനില്‍ വിശ്വാസികള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഏകാഗ്രതയോടെ സ്രഷ്ടാവിലേക്കു കൂടുതല്‍ അടുക്കും. മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ ഒരേ മനസ്സോടെ ദൈവസാമീപ്യം തേടുന്നു.
സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും റമസാന്‍ വ്രതം ഇന്ന് ആരംഭിക്കും. കര്‍ണാടകയിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലും വ്രതാരംഭം നാളെയാണ്.
https://www.facebook.com/Malayalivartha
























