ലക്ഷ്മി നായര്‍ക്കെതിരായ കേസ് റദ്ദാക്കി

നിയമവിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് ലാ അക്കാഡമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനായ വി.ജി. വിവേക് കേസ് പിന്‍വലിക്കുകയാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് സിംഗിള്‍ബെഞ്ച് കേസ് റദ്ദാക്കിയത്. ലാ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി താന്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞെന്നും തനിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കുമെന്ന് ധാരണയുണ്ടാക്കിയിരുന്നെന്നും ലക്ഷ്മി നായരുടെ ഹര്‍ജിയില്‍ പറയുന്നു.
ഇന്നലെ ഹാജരായ വിവേക് കേസ് തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു. കോളേജില്‍ സമാധാനാന്തരീക്ഷം നിലനിറുത്താന്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ മാറണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഇതു സാധിച്ചതിനാലാണ് പരാതി പിന്‍വലിക്കുന്നത്. ലക്ഷ്മി നായര്‍ വിളിച്ചാക്ഷേപിച്ച ജാതിയില്‍ ഉള്‍പ്പെട്ടയാളല്ലെന്നും ആരുടെയും ഭീഷണിയോ പ്രലോഭനമോ തന്റെ തീരുമാനത്തിന് പിന്നിലില്ലെന്നും വിവേക് ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha
























