കേസ് എടുക്കാന്‍ ഇവിടെ ആളുണ്ട് തോന്നിയതുപോലെ വേണ്ട: വിജിലന്‍സില്‍ ഇനി സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിയന്ത്രണം; ഉത്തരവിറക്കി ലോക്‌നാഥ് ബെഹ്‌റ

വിജിലന്‍സ് യൂണിറ്റുകള്‍ സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇനി വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണം. നേരത്തേ, അതാതു വിജിലന്‍സ് യൂണിറ്റുകള്‍ക്കു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാമായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയിരിക്കുന്നത്. മുന്‍പുണ്ടായിരുന്നതുപോലെ കേന്ദ്രീകൃത സംവിധാനത്തിലേക്കു വിജിലന്‍സ് മാറുന്നുവെന്നതാണ് ഈ നീക്കത്തിന്റെ പ്രത്യേകത.
ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി വരുന്നതിനു മുന്‍പ് ഈ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. ഇതിലേക്കൊരു തിരിച്ചുപോക്കാണ് ബെഹ്‌റയുടെ ഉത്തരവ്. ജേക്കബ് തോമസ് വന്നതിനുശേഷം വിജിലന്‍സിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇത്രയധികം കേസുകള്‍ ഒരുമിച്ചു ശ്രദ്ധചെലുത്തി കൈകാര്യം ചെയ്യാനാകാത്ത സാഹചര്യത്തിലാണ് അതാതു യൂണിറ്റുകള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്.
എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വന്ന ചില പരാതികളില്‍ രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം വന്നിരുന്നു. ഇ.പി. ജയരാജന്‍, ടി.പി. ദാസന്‍, പാറ്റൂര്‍ തുടങ്ങിയ കേസുകളാണിത്. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിഞ്ഞുമാത്രം കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാട് സര്‍ക്കാര്‍ എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























