കന്നുകാലി കശാപ്പ് ; തിങ്കളാഴ്ച്ച യൂ ഡി എഫ് കരിദിനമാചരിക്കാന്‍ തീരുമാനം

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തിങ്കളാഴ്ച യുഡിഎഫ് കരിദിനമാചരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കുകയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യും. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവും വാര്‍ഷികവും പിണറായി വിജയന്റെ ഒന്നാം വാര്‍ഷികം ജനങ്ങള്‍ക്കുമേല്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കും വിധമാണെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























