സമരക്കാരെയും പരാതിക്കാരെയും എല്ലാം ഒതുക്കി ലക്ഷ്മീ നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്: പരാതി പിന്‍വലിച്ച എ.ഐ.എസ്.എഫ് നേതാവിനെതിരെ സംസ്ഥാന നേതൃത്വം; കുട്ടികള്‍ക്ക് വീണ്ടും ആശങ്ക

ലക്ഷ്മീ നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് എത്തും. സമരം പൊടിപൊടിച്ചതുമാത്രം മിച്ചം. റാണിയായി ജയിച്ചതിന്റെ സന്തോഷം അടക്കാനാകാതെ ലക്ഷ്മീ നായര്‍ ഇഞ്ചി കടിച്ച അണ്ണാന്‍മാരെപ്പോലെ സമരക്കാരും. ലോ അക്കാദമിയിലെ സമരത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്ന ജാതി അധിക്ഷേപ പരാതി പിന്‍വലിപ്പിച്ചതിന് പിന്നില്‍ സിപിഐ സംസ്ഥാന നേതൃത്വം. അക്കാദമിയിലെ വിദ്യാര്‍ത്ഥികളും സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന എഐഎസ്എഫുകാരുമായ വിവേക് വിജയഗിരി,ശെല്‍വം എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിപിഐയുടെ ഇടപെടലുണ്ടായിരിക്കുന്നത്. സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരില്‍ ഒരാളാണ് പാര്‍ട്ടി നിര്‍ദേശ പ്രകാരം കേസ് പിന്‍വലിപ്പിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കിയതും.
ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ എല്ലാ ഘട്ടത്തിലും സര്‍ക്കാരിനെയും സിപിഐഎമ്മിനെയും എസ്എഫ്‌ഐയെയും സിപിഐയുടെയും എഐഎസ്എഫിന്റെയും നിലപാടുകള്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ആദ്യം ഉണ്ടാക്കിയ കരാറില്‍ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചപ്പോള്‍ സമരത്തിലുറച്ച് നില്‍ക്കുകയും കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു എഐഎസ്എഫ്. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റിയതിനുശേഷം സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിലാണ് എഐഎസ്എഫ്, എംഎസ്എഫ്, കെഎസ്‌യു, എബിവിപി എന്നിവര്‍ സമരത്തില്‍ നിന്നും പിന്മാറിയതും.
വന്‍ വിവാദങ്ങള്‍ക്കിടയാക്കിയ പരാതി ആരോടും ആലോചിക്കാതെ വിവേക് പിന്‍വലിച്ചതിന്റെ ഞെട്ടലിലാണ് എ.ഐ.എസ്.എഫ് സംസ്ഥാന നേതൃത്വം. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതി പിന്‍വലിച്ച വിദ്യാര്‍ത്ഥി നേതാവ് വിവേകിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന നേതൃത്വം രംഗത്ത്. വിവേകിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. എന്നാല്‍, താന്‍ എ.ഐ.എസ്.എഫ് നേതാവല്ല പ്രവര്‍ത്തകന്‍ മാത്രമാണെന്നും പരാതി പിന്‍വലിക്കുന്നത് ഏറെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും വിവേക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പരാതി പിന്‍വലിച്ച തീരുമാനത്തിനെതിരെ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
ലോ അക്കാദമി സമരത്തില്‍ പ്രതിഷേധം ആളിക്കത്തിച്ച സംഭവങ്ങളിലൊന്നായിരുന്നു വിവേക് വിജയഗിരി എന്ന നേതാവിന്റെ പരാതി. 1989ലെ പട്ടികജാതി പട്ടിക വര്‍ഗ നിയമപ്രകാരം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പ്രതിചേര്‍ത്ത് പേരൂര്‍ക്കട പൊലീസ് കേസെടുക്കുകയും ചെയ്തു. വന്‍ വിവാദങ്ങള്‍ക്കിടയാക്കിയ പരാതി ആരോടും ആലോചിക്കാതെ വിവേക് പിന്‍വലിച്ചതിന്റെ ഞെട്ടലിലാണ് എ.ഐ.എസ്.എഫ് സംസ്ഥാന നേതൃത്വം. വിവേകിനോട് വിശദീകരണം തേടുമെന്ന് സംസ്ഥാന സെക്രട്ടറി സുബേഷ് പറഞ്ഞു. എന്നാല്‍ പരാതി പിന്‍വലിച്ചത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നാണ് വിവേക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പരാതി നല്‍കിയതിന് ശേഷം താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കേസില്‍ സാക്ഷിമൊഴി നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ അസൗകര്യവും ക്യാമ്പസിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും മാനിച്ചാണ് പരാതി പിന്‍വലിക്കുന്നതെന്നും വിവേക് പറയുന്നു.
എന്നാല്‍ അക്കാദമയില്‍ സമരം നയിച്ച വിദ്യാര്‍ത്ഥി ഐക്യവേദിയുമായോ ക്യാമ്പസിലെ സുഹൃത്തുക്കളുമായോ ആലോചിക്കാതെയുള്ള തീരുമാനം ആശങ്കകള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഹര്‍ജി തീര്‍പ്പായതോടെ സമരം ചെയ്ത വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ നല്‍കിയ പാര്‍ട്ടി ഘടകകങ്ങളും പ്രതിരോധത്തിലായി. വേനലവധിക്ക് കഴിഞ്ഞ് ജൂണ്‍ 5ന് ക്ലാസുകള്‍ തുടങ്ങിയ ശേഷം സമര രംഗത്തുണ്ടായിരുന്ന ഹോസ്റ്റലിലെ പെണ്‍കുട്ടികളും വിദ്യാര്‍ത്ഥി ഐക്യവേദിയിലെ മറ്റ് സംഘടനകളും വിഷയത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. പാര്‍ട്ടി നേതൃത്വത്തിന് വേണ്ടപ്പെട്ടവരാണ് എതിര്‍ചേരിയിലെങ്കില്‍ എല്ലാമൊഴികളും മാറിമറിയും. പണത്തിന് മേല്‍ പരുന്തും പറക്കില്ലല്ലോ. അതേ സമയം വിവേകിനെ ബഌക്ക് ലിസ്റ്റില്‍പെടുത്തുമെന്ന് ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
https://www.facebook.com/Malayalivartha
























