Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

എല്ലാം സ്വത്തിനുവേണ്ടി...ഒറ്റയ്ക്ക് സ്വന്തമാക്കിയതിലുള്ള വൈരാഗ്യം ഒടുവില്‍ വെറും അരലക്ഷം രൂപയ്ക്ക്...

27 MAY 2017 10:53 PM IST
മലയാളി വാര്‍ത്ത

വേങ്ങശ്ശേരിയിലെ ബാലകൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി കൊല്ലപ്പെട്ടത് സ്വത്ത് ലഭിക്കാത്തതിന്റെ വൈരാഗ്യത്തില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള കൊട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഈ മാസം 19നാണ് ധനലക്ഷ്മി കൊല്ലപ്പെട്ടത്. അച്ഛന്റെ പേരിലുണ്ടായിരുന്ന സ്വത്ത് സഹോദരന്‍ ബാലകൃഷ്ണന്‍ തട്ടിയെടുത്തതിനുള്ള വൈരാഗ്യത്താലാണ് മണികണ്ഠന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. കൊട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് മണികണ്ഠന്‍. തിരുപ്പൂരിലും മറ്റുമായുള്ള മൂന്നംഗ സംഘത്തിനാണ് മണികണ്ഠന്‍ കൊട്ടേഷന്‍ നല്‍കിയത്. ബാലകൃഷ്ണനേയും ഭാര്യയേയും കൊല്ലാനായിരുന്നു പദ്ധതി. അരലക്ഷം രൂപയായിരുന്നു ഇരു കൊലപാതകങ്ങളും നടത്തുന്നതിനുള്ള കൊട്ടേഷന്‍ തുക. സംഭവദിവസത്തിന്റെ തലേദിവസം രാത്രി സ്ഥലത്തെത്തിയ സംഘം ബാലകൃഷ്ണന്‍ രാവിലെ പുറത്തുവരുമ്പോള്‍ കൊല്ലാനായിരുന്നു പദ്ധതിയിട്ടത്. ശേഷം ധനലക്ഷ്മിയേയും കൊല്ലാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ കൊട്ടേഷന്‍ സംഘം രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും ബാലകൃഷ്ണന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. ബാലകൃഷ്ണന്‍ തിരികെ വരുന്നത് കാത്തുനില്‍ക്കാതെ സംഘം വീട്ടില്‍ തനിച്ചായിരുന്ന ധനലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം മൃതദേഹം സംഘം വീടിന് പിറകിലുള്ള ചാണകക്കുഴിക്ക് സമീപമിട്ടു. ബാലകൃഷ്ണന്‍ തിരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണികണ്ഠനെ പോലീസ് പിടികൂടിയത്. മണികണ്ഠന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ബാലകൃഷ്ണനും ധനലക്ഷ്മിയും ആദ്യ വിവാഹങ്ങളില്‍ നിന്നും മോചനം നേടിയാണ് 4 വര്‍ഷത്തോളമായി ഒരുമിച്ച് ജീവിക്കുന്നത്. 12 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്. ബാലകൃഷ്ണന്‍ മരംവെട്ട് തൊഴിലാളിയാണ്.
സഹോദരങ്ങളായ പത്ത് പേര്‍ക്ക് അവകാശപ്പെട്ട പിതാവിന്റെ സ്വത്ത് ബാലകൃഷ്ണന്‍ ഒറ്റയ്ക്ക് സ്വന്തമാക്കിയതിലുള്ള വൈരാഗ്യം മൂലമാണ് കൊല നടത്തിയതെന്നാണ് മണികണ്ഠന്‍ നല്‍കിയ മൊഴി. കൊട്ടേഷന്‍ സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends