കശാപ്പ് നിരോധന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായിയെ പിന്തുണച്ച് ശശി തരൂര്

കന്നുകാലി കശാപ്പ് വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് ശശിതരൂര്‍.ട്വിറ്ററിലൂടെയാണ് തരൂര്‍ പിന്തുണ പ്രഖ്യാപിച്ചത്. പിണറായി വിജയന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. മലയാളികള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് നാഗ്പൂരിലും ദില്ലിയിലുമല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തെ അനുകൂലിച്ചാണ് ശശി തരൂര്‍ പിന്തുണ പ്രഖ്യാപിച്ചത്.
ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അടിസ്ഥാനസ്വാതന്ത്ര്യത്തിനു മേലുള്ള കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണ നയത്തിനെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് ശശി തരൂര് ട്വീറ്റ് ചെയ്യുകയായിരുന്നു. കേരളത്തിലുള്ളവരുടെ ഭക്ഷണം തീരുമാനിക്കേണ്ടത് ദില്ലിയിലും നാഗ്പൂരിലുമുള്ളവരല്ലെന്ന പിണറായി വിജയന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.
കശാപ്പ് നിരോധനത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ നിലപാട് സ്വീകരിച്ചത്.അതിനു പിന്നാലെയായിരുന്നു ശശി തരൂരിന്റെ ഈ ട്വറ്റര്‍ പിന്തുണ.
https://www.facebook.com/Malayalivartha





















