Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മാതാപിതാക്കളടക്കം നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി കേഡല്‍ രക്ഷപ്പെടും!! കാരണം...

30 MAY 2017 04:10 PM IST
മലയാളി വാര്‍ത്ത

മാതാപിതാക്കളടക്കം നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് കടുത്ത ശിക്ഷ കിട്ടില്ലെന്ന് സൂചന. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന വാദം കോടതി ഏറെകുറെ അംഗീകരിച്ചു. കേഡലിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. കേഡല്‍ സ്വബോധത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണിത്.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ചികില്‍സാ വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ഇടക്കാല റിപ്പോര്‍ട്ടുകളായി വിഷയം കോടതിയെ ബോധിപ്പിക്കണം. എന്നാല്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് കേഡലിനെ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.കെജെ നെല്‍സണ്‍, കേഡലിന് സ്‌കീസോഫ്രീനിയ എന്ന മാനസിക രോഗമാണെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി പരിഗണിച്ചാണ് കോടതിയുടെ നടപടി. എന്നാല്‍ ഇയാള്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ കാണിക്കുന്ന തന്ത്രമാണിതെന്ന് പോലീസ് സംശയിക്കുന്നു.

കോടതി കേസ് വീണ്ടും ആഗസ്ത് 31ന് പരിഗണിക്കും. ഈ സമയം പോലീസ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. പ്രതിക്ക് സ്‌കീസോഫ്രീനിയ രോഗമാണെന്നും ഇത്തരം രോഗമുള്ളവര്‍ സ്വപ്ന ലോകത്തായിരിക്കുമെന്നാണ് ഡോക്ടര്‍ നല്‍കിയ മൊഴി. സ്‌കീസോഫ്രീനിയ രോഗികള്‍ക്ക് അവരുടെ ചിന്തയിലോ പ്രവര്‍ത്തിയിലോ നിയന്ത്രണം ഉണ്ടാകില്ല. അവര്‍ എന്തു ചെയ്യുമെന്ന് അവര്‍ക്ക് ബോധ്യമുണ്ടാകില്ലെന്നും ഡോക്ടര്‍ പറയുന്നു. ചികില്‍സ നടക്കുന്നതിനാല്‍ ഇനി പ്രതിയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. 

ചികില്‍സക്കിടെ കേഡലിന്റെ മാനസിക ആരോഗ്യം മെച്ചപ്പെട്ടാല്‍ മാത്രമേ ചോദ്യം ചെയ്യല്‍ ഉപകാരപ്പെടൂ. ഇതിന് ഡോക്ടറുടെ അനുമതി ആവശ്യമാണ്. ചികില്‍സാ വിവരങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഇനി കോടതി അടുത്ത തീരുമാനമെടുക്കുക. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്.

ദിവസങ്ങള്‍ക്ക് ശേഷം പിടിയിലായ ഇയാള്‍ വ്യത്യസ്തമായ മൊഴികള്‍ നല്‍കിയത് പോലീസിനെ കുഴക്കിയിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ഇയാള്‍ സ്വബോധത്തില്‍ സംസാരിക്കുന്നുമുണ്ട്. മുമ്പും പലതവണ പ്രതി വീട്ടുകാരെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുടുംബാംഗങ്ങളെ വെട്ടിനുറുക്കിയാണ് കൊലപ്പെടുത്തിയത്. അതിന് മുമ്പ് ഇവരെ വിഷം കൊടുത്ത് കൊല്ലാനും ശ്രമിച്ചിരുന്നു. 

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാനായിരുന്നു നീക്കം. എന്നാല്‍ ഷര്‍ദ്ദിലും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചികില്‍സ തേടുകയായിരുന്നു. തിരുവനന്തപുരം ചെട്ടിക്കുളങ്ങരയിലെ കൃഷി കേന്ദ്രത്തില്‍ നിന്നാണ് കേഡല്‍ വിഷം വാങ്ങിയിരുന്നത്. കേഡലിന്റെ അമ്മ ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് രാജ തങ്കം, മകള്‍ കരോലിന്‍, അമ്മയുടെ സഹോദരി ലളിത എന്നിവരെയാണ് കേഡല്‍ ദാരുണമായി കൊലപ്പെടുത്തിയത്.

മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലും. കേഡലിന്റെ പരസ്പരവിരുദ്ധമായ സംസാരവും മാനസിക പ്രശ്‌നമുണ്ടെന്ന സംശയത്തിന് ബലം കൂട്ടിയിരുന്നു. സാത്താന്‍ സേവയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞ കേഡല്‍ പിന്നീട് വീട്ടിലെ അവഗണന മൂലമാണ് കൊല നടത്തിയതെന്ന് മൊഴി മാറ്റിപ്പറഞ്ഞു. അച്ഛന് പരസ്ത്രീ ബന്ധമുണ്ടെന്നും അതിനാലാണ് കൊന്നതെന്നുമായിരുന്നു അവസാനത്തെ മൊഴി. യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends