Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഗോരക്ഷാ സേനയ്ക്കുള്ള മുന്നൊരുക്കമോ ? കേരളത്തില്‍ ഗോഹത്യാ വിരുദ്ധ മുന്നേറ്റത്തിന് സമയം അതിക്രമിച്ചുവെന്ന് കെ. സുരേന്ദ്രന്‍ 

01 JUNE 2017 05:41 PM IST
മലയാളി വാര്‍ത്ത

ഗോ രക്ഷാപ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ കേരളത്തിലേക്കും.കേരളത്തിലും ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ തുടക്കം കുറിച്ചേക്കുമെന്ന സൂചന നല്‍കി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കേരളത്തില്‍ ഗോഹത്യാ വിരുദ്ധ മുന്നേറ്റത്തിനുള്ള സമയം അതിക്രമിച്ചുവെന്നും കേരളത്തിലാകെ കാലികളെ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ധമായിട്ടാണെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൊതുസ്ഥലത്ത് കാലിയെ കഴുത്തറുത്ത് കൊന്നതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിലാണ് കേരളത്തില്‍ ഗോഹത്യാ വിരുദ്ധ മുന്നേറ്റത്തിനുള്ള സമയം അതിക്രമിച്ചതായുള്ള പ്രസ്താവന കെ. സുരേന്ദ്രന്‍ നടത്തിയിരിക്കുന്നത്.
റിജില്‍ മാക്കുറ്റിയെ അറസ്റ്റ് ചെയ്തതോടെ പൊതുസ്ഥലത്ത് കാലികളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കാലികളെ കശാപ്പ് ചെയ്യുന്നതിലൂടെ കേരളത്തിലാകെ നടക്കുന്നതെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. രണ്ടായിരത്തോളം കാലികളാണ് കേരളത്തിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതില്‍ 500 എണ്ണത്തോളം പശുക്കളാണൈന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നതായി സുരേന്ദ്രന്‍ പറയുന്നു. സി.പി.ഐ.എം. ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കൊന്നും ലൈസന്‍സില്ലെന്നും ഇതെല്ലാം അടച്ചു പൂട്ടാനാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
റിജില്‍ മാക്കുററിയെ അറസ്ട് ചെയ്തതോടുകൂടി ഒരു കാര്യം ബോധ്യമായി. പൊതു സ്ഥലത്തുവെച്ച് കന്നുകാലികളെ കശാപ്പുചെയ്യുന്നത് കുററമാണ്. നാട്ടുകാരെ ഇതുവരെ തെററിദ്ധരിപ്പിച്ചിരുന്നത് കേരളത്തില്‍ ആര്‍ക്കും എവിടെ വെച്ചും കശാപ്പുനടത്താമെന്നായിരുന്നല്ലോ. അപ്പോ സംഗതി അങ്ങനെയല്ല. കശാപ്പു ചെയ്യണമെങ്കില്‍ ഇവിടേയും നിയമങ്ങളുണ്ട്. അതായത് ലൈസന്‍സുള്ള അറവുശാലകളിലേ കശാപ്പു പാടുള്ളൂ. അല്ലാതെ ഇപ്പോള്‍ നടക്കുന്നതുപോലെ ഒരു ടാര്‍പോളീന്‍ വലിച്ചുകെട്ടി റോഡുസൈഡില്‍ ആര്‍ക്കും അറവു നടത്താന്‍ പററില്ല. ഒരു ദിവസം ഏകദേശം 2800 കന്നുകാലികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്നുണ്ട്. അതില്‍ ആയിരത്തിലധികം പശുക്കളാണെന്നാണ് കണക്ക്. ഒരു 500 എണ്ണമെങ്കിലും കേരളത്തില്‍ നിന്നു തന്നെ അറവിനായി ലഭിക്കുന്നുണ്ട്. ഈ കന്നുകാലികളെയൊക്കെ കശാപ്പു നടത്തുന്ന അറവുശാലകള്‍ക്ക് ലൈസന്‍സുണ്ടോ കേരളത്തില്‍. ഇല്ല എന്നാണ് കണക്കുകള്‍ പറയുന്നത്. സി. പി. എം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒരൊററ അറവുശാലക്കും ലൈസന്‍സില്ലാത്തതുകൊണ്ട് എല്ലാം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതാണ് എല്ലായിടത്തേയും അവസ്ഥ. അപ്പോള്‍ കേരളമാകെ നടക്കുന്നത് നിയമവിരുദ്ധമായ കശാപ്പാണ്. റിജില്‍ മാക്കുററി ചെയ്ത കുററം കേരളത്തില്‍ എല്ലാ ദിവസവും ആയിരക്കണക്കിന് സ്ഥലത്തു നടക്കുന്നു. ഇക്കാര്യം രാഷ്ട്രീയമായ കണ്ണോടുകൂടി കാണാതെ വസ്തുതാപരമായി ഇതിനെ സമീപിക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു ഗോഹത്യാവിരുദ്ധമുന്നേററത്തിന് കേരളത്തില്‍ സമയം അതിക്രമിച്ചിരിക്കുന്നു. ഏതാനും വര്‍ഷം മുന്‍പ് സംഘം ഗോഗ്രാമയാത്രകള്‍ സംഘടിപ്പിച്ചപ്പോള്‍ വലിയ പ്രതികരണമാണ് അതിനു ലഭിച്ചത്. ബാലഗോകുലം വീടിന് ഗോവ്, നാടിന് കാവ് എന്ന ക്യാംപയിന്‍ സംഘടിപ്പിച്ചപ്പോഴും വലിയ പിന്‍തുണയാണ് അതിന് ലഭിച്ചത്. ഏററവും ശ്രദ്ധേയമായ കാര്യം മുസഌം സമുദായത്തിലെ വലിയൊരു വിഭാഗം ഇക്കാര്യത്തില്‍ അനുകൂലമായി ചിന്തിക്കുന്നു എന്നതാണ് വസ്തുത. പ്രശ്‌നം വഷളാക്കുന്നത് സി. പി. എമ്മിന്റെ ദുഷ്ടബുദ്ധി മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends