Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സി.ഐ.ജി റിപ്പോര്‍ട്ടില്‍ തിരിമറി; വിഴിഞ്ഞത്തെ മുക്കാന്‍ വന്‍ ഗൂഢാലോചന

02 JUNE 2017 09:57 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ടിന് പിന്നില്‍ കൊളംബോ ലോബിയാണെന്ന് സംശയം. തുടക്കം മുതലേ വിഴിഞ്ഞം കരാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എ.ജി ഓഫീസിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ റിപ്പോര്‍ട്ടില്‍ നടത്തിയ ഇടപെടലുകളാണ് സംശയങ്ങള്‍ക്ക് കാരണം.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ ശതകോടികളുടെ നഷ്ടം സംഭവിക്കുന്ന കൊളംബോ തുറമുഖ ലോബിക്ക് കേരളത്തില്‍ തന്നെ പല ഏജന്റുമാരുമുണ്ടെന്നത് ഒരു രഹസ്യമല്ല. പദ്ധതിക്കെതിരെ നടന്ന നിയമയുദ്ധത്തിന് പിന്നില്‍ ഈ ഏജന്റുമാരായിരുന്നു, വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്ന വാരികയില്‍ എ.ജി ഓഫീസിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്റേതായി 2015ല്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലെ വസ്തുതാപരമായ പിശകുകള്‍ പോലും അതേപടി സി.എ.ജി റിപ്പോര്‍ട്ടിലും കടന്നുകൂടിയിട്ടുണ്ട്. 

ടീമിന്റെ ഭാഗമായി ആകെ എട്ട് ദിവസം മാത്രമാണ് ഈ വ്യക്തി ഉണ്ടായിരുന്നതെങ്കിലും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ പലതും അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ അവതരിപ്പിച്ചവയാണ്. 1463 കോടി രൂപ ചെലവില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന മത്സ്യബന്ധന തുറമുഖം ഉപയോഗിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ യൂസര്‍ ഫീ നല്‍കണം,
സ്വതന്ത്ര ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് കരാറില്‍ വ്യവസ്ഥയില്ല തുടങ്ങിയ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ടിലുമുണ്ട്.

ഏജീസ് ഓഫീസില്‍ നിന്ന് സീനിയര്‍ ഓഡിറ്റ് ഓഫീസറായി വിരമിച്ച ആളെ എക്‌സ്റ്റേണല്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് പരിശോധനാസമിതിയില്‍ ഉള്‍പ്പെടുത്തിയത്. വിരമിച്ച ശേഷവും സ്ഥിരമായി ഓഫീസില്‍ കയറി ഇറങ്ങിയിരുന്ന അദ്ദേഹത്തെ ഓഫീസ് ഇടപാടുകളില്‍ അടുപ്പിക്കരുതെന്ന് മുന്‍ എ.ജി നിര്‍ദ്ദേശിച്ചിരുന്നു. നിക്ഷിപ്ത താല്പര്യങ്ങളുമായി പരിശോധനാ സംഘങ്ങളെ സ്വാധീനിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു നിര്‍ദ്ദേശം. അനഭിമതനായ ഒരാളെ പുറത്ത് നിന്നുളള കണ്‍സള്‍ട്ടന്റായി നിയമിച്ചതിലെ അപാകത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് എട്ടാം ദിവസം സംഘത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. എട്ട് ദിവസത്തേക്ക് ദിവസം ആയിരം രൂപ വച്ച് എണ്ണായിരം രൂപ പ്രതിഫലവും നല്‍കി.

പരസ്യമായി പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന വ്യക്തിയെ പരിശോധനാസമിതിയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഏതോ ഗൂഢശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. സാധാരണഗതിയില്‍ നിയമന ഉത്തരവില്‍ തന്നെ കണ്‍സള്‍ട്ടന്റിന്റെ ചുമതലയും ഉത്തരാവാദിത്വവും വ്യക്തമാക്കിയിരിക്കും. എന്നാല്‍, ഈ നിയമനത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. കണ്‍സള്‍ട്ടന്റായി നിയമനം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ വിഴിഞ്ഞം തുറമുഖ ഓഫീസില്‍ എത്തി ഫയലുകള്‍ പരിശോധനയ്ക്കായി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ സി.എ.ജിക്ക് പരാതി നല്‍കിയിയ ആളാണ് ഫയലുകള്‍ ആവശ്യപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ വഴങ്ങാന്‍ മടിച്ചപ്പോള്‍ എക്‌സ്റ്റേണല്‍ കണ്‍സള്‍ട്ടന്റ് ആണെന്നും ഫയലുകള്‍ പരിശോധിക്കാന്‍ അധികാരമുണ്ടെന്നുമുളള ഭീഷണിയായിരുന്നു പ്രതികരണം.

പരിശോധനാ സമിതിയില്‍ നിന്ന് ദിവസങ്ങള്‍ക്കകം ഒഴിവാക്കപ്പെട്ടെങ്കിലും അദ്ദേഹം തന്നെയാണ് റിപ്പോട്ടിലെ പ്രധാന ഭാഗങ്ങള്‍ തയ്യാറാക്കിയതെന്ന സംശയം നിലനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ അടിസ്ഥാനരഹിതമായ വാദഗതികള്‍ റിപ്പോര്‍ട്ടില്‍ കടന്നുകൂടിയതാണ് സംശയത്തിന് കാരണം. അട്ടിമറിക്കാന്‍ കൊളംബോ ലോബി വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്മായാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ സാദ്ധ്യതയുളളത് കൊളംബോ തുറമുഖത്തിനാണ്. കൊളംബോ ലോബി പല തരത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് എതിരായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ വഴിയും നേരത്തെ വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. കോടികള്‍ മുടക്കാന്‍ ഈ ലോബി സന്നദ്ധമാണെന്നാണ് അനുമാനം.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിന് ഇടയില്‍ പല സര്‍ക്കാരുകള്‍ പലകുറി ശ്രമിച്ചിട്ടും വിഴിഞ്ഞത്തിന് നിര്‍മ്മാണ കരാറുകാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍, നഷ്ടസാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് അടക്കം നല്‍കാന്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് കരാര്‍ സാദ്ധ്യമായത്. സര്‍ക്കാരിന്റെ വാദം പോലും ശരിയായി കേള്‍ക്കാതെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനാണെന്ന സംശയം ശക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends