വിഴിഞ്ഞത്തിന് പാര വെക്കാന്‍ വന്‍കിട ലോബി: പദ്ധതി അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ലോബികള്‍ വി.എസിനെ ഉപയോഗിക്കുന്നു

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന വി.എസ്.അച്യുതാനന്ദന്റെ ആവശ്യത്തിനു പിന്നില്‍ പദ്ധതി അട്ടിമറിക്കാന്‍ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ലോബിയുടെ സമ്മര്‍ദ്ദം ഉണ്ടെന്നു സൂചന. എന്നാല്‍ ഗൂഢാലോചന അച്ചുതാനന്ദന്‍ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല.
വിഴിഞ്ഞം പദ്ധതി എങ്ങനെയെങ്കിലും അട്ടിമറിക്കുന്നതിന് അന്താരാഷ്ട്ര തലത്തിലാണ് ഗൃഢാലോചന നടക്കുന്നത്. പദ്ധതിയില്‍ വന്‍ അഴിമതി നടന്നു എന്നു വരുത്തി തീര്‍ക്കാനാണ് ആദ്യ ശ്രമം. അതിനു യോജിച്ചയാള്‍ വി എസ് അച്ചുതാനന്ദനാണെന്നു അന്താരാഷ്ട്ര ലോബി തിരിച്ചറിഞ്ഞു കഴിഞ്ഞു. വി എസുമായി അടുത്ത ബന്ധമുള്ളവരെയാണ് ഇതിനായി ഉപയോഗിച്ചത്.പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന അച്ചുതാനന്ദന്റെ ആവശ്യം പദ്ധതി അട്ടിമറിക്കാന്‍ വേണ്ടിയാണ്.
പിണറായി വിജയന്റെ കാലത്ത് വന്‍കിട പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കരുതെന്ന ഉദ്ദേശം അച്ചുതാനന്ദനുണ്ട്. എല്ലാ മികച്ച പദ്ധതികള്‍ക്കും ഇടങ്കോലിടുകയാണ് അച്ചുതാനന്ദന്റെ ലക്ഷ്യം. ഇക്കാര്യം പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട ലോബികള്‍ക്ക് നന്നായറിയാം.
അച്ചുതാനന്ദനെ രംഗത്തിറക്കിയ അന്താരാഷ്ട്ര ലോബി വി എസിന്റെ വിശ്വസ്തനെ സ്വാധീനിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത വിശ്വസ്തന്‍ ആരാണെന്ന് തത്കാലം പുറത്തുവന്നിട്ടില്ല. ആള്‍ അച്ചുതാനന്ദന്റെ വീട്ടില്‍ നിന്നാണെന്നും സംശയമുണ്ട്. കൊളംബോ ലോബിയാണ് വിഴിഞ്ഞത്തിനെതിരെ രംഗത്തുള്ള ഒന്നാമത്തെ ഏജന്‍സി. വിഴിഞ്ഞം വന്നാല്‍ ഏറ്റവും നഷ്ടം ഉണ്ടാവുക ഇവര്‍ക്കാണ്. കേരളത്തില്‍ നേരത്തെയും ഇവര്‍ ചരടുവലികള്‍ നടത്തിയിരുന്നു. സി ആന്റ് എ.ജി.റിപ്പോര്‍ട്ടില്‍ വിഴിഞ്ഞത്തിനെതിരെ പരാമര്‍ശം ഉണ്ടായതില്‍ പിന്നിലും ഇവരാണെന്ന് പറയപ്പെടുന്നു. ഏതായാലും അവസരം മുതലാക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. വന്‍കിട പദ്ധതികള്‍ക്ക് പിന്നിലെല്ലാം അഴിമതിയുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അഴിമതിയല്ല പദ്ധതിയാണ് വേണ്ടതെന്ന പൊതുജനവികാരം മുതലെടുക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. ഒപ്പം വിഴിഞ്ഞത്തിന്റെ ഉപജ്ഞാതാവ് താനാണെന്ന് ഉമ്മന്‍ ചാണ്ടിക്ക് വരുത്തുകയും വേണം.
പിണറായിയുടെ നിശ്ചയദാര്‍ഢ്യം പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. അച്ചുതാനന്ദനല്ല ആര് പറഞ്ഞാലും പദ്ധതിയുമായി പിണറായി മുന്നോട്ടു പോകും. അതിനിടെ അച്ചുതാനന്ദന്റെ പെട്ടെന്നുള്ള ആവേശത്തിന് പിന്നില്‍ ആരാണെന്ന് പിണറായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























