പ്രിയങ്കയുടെ ഇറക്കം കുറഞ്ഞ വസ്ത്രത്തെപ്പറ്റി സണ്ണി ലിയോണ്‍

ജര്‍മ്മന്‍ സന്ദര്‍ശദത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡിന്റെ പ്രിയ സുന്ദരി പ്രിയങ്ക ചോപ്രയുമായി കൂടി കാഴ്ച നടത്തിയത് ഏറെ ചര്‍ച്ചയായി. ആ കൂടി കാഴ്ചയുടെ പേരില്‍ പ്രിയങ്കക്ക് ധാരാളം പേരുദോഷം കേള്‍ക്കേണ്ടി വന്നു.
മോദിയെ കാണാനെത്തിയ പ്രിയങ്ക പ്രധാനമന്ത്രിക്ക് ഒപ്പം ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലുടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു. നടിയുടെ വസ്ത്രത്തിന് ഇറക്കം പോരെന്നും നഗ്‌നമായ കാലുകള്‍ മോദിക്ക് മുന്നില്‍ കാട്ടിയെന്നുമായിരുന്നു പ്രിയങ്കയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍. സംഭവത്തില്‍ സദാചാര വാദികള്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ സ്മാര്‍ട്ടായ വ്യക്തിയെയാണ് നമ്മള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹം ബുദ്ധിശാലിയാണ്, കപടത കാണിക്കാറുമില്ലാ. അങ്ങനെയെങ്കില്‍ പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതില്‍ മോദിക്ക് പ്രശ്‌നം എന്തെങ്കിലും തോന്നിയിരുന്നെങ്കില്‍ അദ്ദേഹം അത് അപ്പോള്‍ തന്നെ പറയുമായിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞില്ലെന്നും സണ്ണി പറയുന്നു.
പ്രിയങ്ക നല്ലൊരു വ്യക്തിയാണ്. അവരുടെ വസ്ത്രം കണ്ടല്ല സ്വഭാവം കൊണ്ടാണ് വിലയിരുത്തേണ്ടത്. മൃഗ സംരക്ഷണ സംഘടനയായ പെറ്റയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് സണ്ണി സദാചാര വാദികള്‍ക്കെതിരെ തുറന്നടിച്ചത്. പ്രിയങ്കയുടെ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നാണ് അമിതാഭ് ബച്ചനും പറഞ്ഞത്.
https://www.facebook.com/Malayalivartha























