Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

ആദിവാസികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ശരിയാക്കും; പദ്ധതി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

03 JUNE 2017 07:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ

പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!

10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..

ആദിവാസികളുടെ ജീവിതത്തിന് പുതിയ വെളിച്ചം നല്‍കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രി എ കെ ബാലന്‍.
ആദിവാസി ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസവും തൊഴില്‍പരവുമായ ഉന്നമനത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഗോത്രബന്ധു/ഗോത്രജീവിക പദ്ധതികള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദിവാസികളുടെ ജീവിതത്തിന് പുതിയ വെളിച്ചം നല്‍കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രി എ കെ ബാലന്‍ വിശദമാക്കി.ഫേസ്ബുക്കിലൂടെയാണ് മന്ത്രി നിലപാട് ജനങ്ങളെ അറിയിച്ചത്. 

കേരളം സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മറ്റൊരു ചരിത്രനിയോഗത്തിന് കൂടി സാക്ഷിയാവുകയാണ്. ജൂണ്‍ നാലിന് വയനാട് കല്‍പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് നാലിന് ആദിവാസി ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസവും തൊഴില്‍പരവുമായ ഉന്നമനത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ബാലന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.


നിരവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ആദിവാസി മേഖലയിലെ കുട്ടികള്‍ ഭൂരിഭാഗവും പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തിപോവുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യങ്ങള്‍, ദുര്‍ഘടമായ കാനനപാത, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയവയോടൊപ്പം കുട്ടികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം അവരുടെ മാതൃഭാഷ സ്‌കൂളുകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നു എന്നുള്ളതാണ്. അവരുടെ ഭാഷയില്‍ അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയുന്നില്ല. ഇത് അവരില്‍ സൃഷ്ടിക്കുന്ന അന്യതാബോധം അവരെ സ്‌കൂളില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നു. ഇതിന് പരിഹാരമായി ആവഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് ഗോത്രബന്ധു. അവരുടെ ഭാഷയില്‍ അവരോട് ആശയവിനിമയം നടത്താന്‍ അവരുടെ ഇടയില്‍ നിന്നും തന്നെ അദ്ധ്യാപകര്‍ സ്‌കൂളിലുണ്ടാകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകതയെന്നും മന്ത്രി വിവരിച്ചു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ടി.ടി.സി,. ബി.എഡ്, ബിരുദം തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ആദിവാസി യുവതീയുവാക്കളെ കണ്ടെത്തി ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ ഗോത്രഭാഷാ പഠന സഹായ അദ്ധ്യാപകരായി നിയമിക്കും. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാസമ്പന്നരായ ആദിവാസി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നത് ഒന്നാമത്തെ കാര്യമാണെന്നും ആദിവാസി കുട്ടികളുടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുകയാണ് സര്‍ക്കാരിന്റെ രണ്ടാമത്തെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് ജില്ലയിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത്. 241 സര്‍ക്കാര്‍ എയ്ഡഡ് സൂകൂളുകളിലായി 241 പേരെയാണ് അദ്ധ്യാപകരായി ആദ്യം നിയമിക്കുക. ജില്ലയിലെ പിന്നോക്ക ഗോത്ര വിഭാഗങ്ങളായ അടിയര്‍, പണിയര്‍, ഊരാളി, കാട്ടുനായ്ക്കര്‍ വിഭാഗങ്ങളില്‍ നിന്നും ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനമാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ഈ വര്‍ഷം ഒന്നാംതരത്തിലെത്തുന്ന കുട്ടികളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി തുടങ്ങുക.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ തൊഴില്‍ തല്പരത വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനം നല്‍കുകയും നിലവിലുള്ള തൊഴില്‍ വിപണിയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രാപ്തരാക്കുകയും സംരംഭകത്വം വിജയിപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ പട്ടികവര്‍ഗ്ഗ വികസന വകുപ്പും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗോത്രജീവിക. ഇതിനായി 3.3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം 1140 പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്.

ഗോത്രവര്‍ഗ്ഗ കുടുംബങ്ങളുടെ സുസ്ഥിര വികസനത്തിന് കുടുംശ്രീ മുഖേന ആവിഷ്‌ക്കരിച്ചതാണ് ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ പദ്ധതി. കുടുംബശ്രീ മാതൃകയിലുള്ള സമഗ്ര വികസന പദ്ധതിയാണിത്. മുഴുവന്‍ ഗോത്രവര്‍ഗ്ഗ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. പതിനായിരം രൂപ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും ഓരോ അയല്‍ക്കൂട്ടത്തിനും നല്‍കും.

വിദ്യാഭ്യാസം, തൊഴില്‍പരിശീലനം, വനവിഭവ ശേഖരണം, അതിന്റെ വിപണനം, സംഘകൃഷി തുടങ്ങി ഗോത്രവിഭാഗം കുടുംബങ്ങളുടെ സുസ്ഥിര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ഈ അയല്‍ക്കൂട്ടങ്ങളുടെ സഹായത്തോടെ ആവിഷ്‌ക്കരിക്കും. ഊര്മൂപ്പന്‍മാരെകൂടി പദ്ധതികളില്‍ പങ്കാളികളാക്കും. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്ക്, കുടുംബബന്ധങ്ങള്‍, ശൈശവവിവാഹം, മദ്യപാനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനവും കുടുംബശ്രീ മുഖേന നല്‍കും. ആദിവാസി മേഖലയിലെ പാരമ്പര്യ കരകൗശല ഉല്‍പ്പന്നങ്ങളെയും പാരമ്പര്യ ഭക്ഷണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിനും കുടുംബശ്രീ വഴി നടപടി സ്വീകരിക്കുംഎന്നാണ് മന്ത്രി ഫേസ്ബുപ്പക്കിലൂടെ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (2 hours ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (3 hours ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (3 hours ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (3 hours ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (3 hours ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (3 hours ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (8 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (8 hours ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (8 hours ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (8 hours ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (9 hours ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (9 hours ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (9 hours ago)

Malayali Vartha Recommends