ഗംഗേശാനന്ദയെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച സ്വാമി ഗംഗേശാനന്ദയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച്ച രാത്രി 10.15നാണ് സ്വാമിയെ പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം ശനിയാഴ്ച്ച രാവിലെ സ്വാമിയെ തിരുവനന്തപുരം പോക്‌സോ കോടതി ഹാജരാക്കിയിരുന്നു.
കോടതി സ്വാമിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 16വരെ നീട്ടി. ജയിലിലേക്ക് കൊണ്ടുപോയങ്കിലും രാത്രിയോടെ ശസ്ത്രക്രിയ നടന്ന ഭാഗത്ത് വേദനയുണ്ടെന്ന് സ്വാമി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സ്വാമിയെ സെല്ലിലേക്ക് മാറ്റി.ജനനേന്ദ്രിയം തുന്നിച്ചേര്‍ത്ത ശേഷം ആശുപത്രിയിലായിരുന്ന സ്വാമിയെ ജൂണ്‍ ഒന്നിനാണ് പൊലീസിന്റെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കോടതി വിട്ടുനല്‍കിയത്.
https://www.facebook.com/Malayalivartha
























