കൊച്ചിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

എറണാകുളം പറവൂരില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശികളായ മേരി, ഹണി, ആരോണ്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ മൂന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ജൂണ്‍ 3 ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. ശക്തമായ മഴ പെയ്യുന്നതിനിടെ കാറില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടവിവരം പുറത്തറിയാന്‍ വൈകിയതിനാല്‍ ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
പുത്തന്‍വേലിക്കര തുരുത്തൂര്‍ സ്വദേശിയായ ഹണിയുടെ മകനാണ് ആരോണ്‍. ഹണിയുടെ ഭര്‍തൃമാതാവാണ് മരിച്ച മേരി. തോട്ടില്‍ നിന്നും പുറത്തെടുത്ത മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























