ഹാദിയക്ക് മുസ്ലിം പോലീസ് സുരക്ഷ; ബിജെപി കാരന്‍ അമ്മാവന്‍ ഒടുവില്‍ പോലീസുകാരെ മാറ്റി

ഹാദിയ കേസുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയയുടെ വൈക്കത്തെ വീട്ടിലെ സുരക്ഷാ ചുമതലയില്‍ നിന്നും മുസ്ലീംങ്ങളായ നാലു പോലീസുകാരെ നീക്കം ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഹാദിയയുടെ ബിജെപിക്കാരനായ അമ്മാവന്റെ ഇടപെടലാണ് മുസ്ലീം പോലീസുകാരെ സുരക്ഷാ ചുമതലയില്‍ നിന്നും മാറ്റാന്‍ കാരണമായതെന്നാണ് തേജസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈക്കം എസ്‌ഐ നൗഷാദ്, എആര്‍ ക്യാംപിലെ മൂന്ന് പോലീസുകാര്‍ എന്നിവരെയാണ് ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതലയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലം സ്വദേശി ഷഫിന്‍ ജഹാനുമായുള്ള വിവാഹം അസാധുവാണെന്ന ഹൈക്കോടതിയെ വിധിയെ തുടര്‍ന്നാണ് ഹാദിയ വൈക്കത്തെ വീട്ടിലെത്തുന്നത്. രക്ഷിതാക്കളോടപ്പം പോകണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.ഹൈക്കോടതി നിര്‍ദേശപ്രകാരം വൈക്കത്തെ വീട്ടിലെത്തിച്ച ഹാദിയയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനാണ് വൈക്കം എസ്‌ഐ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്.ഹാദിയയുടെ അമ്മാവന്‍ ഇതുസംബന്ധിച്ച് ഉന്നത പോലീസുകാര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നാലു മുസ്ലീം പോലീസുകാരെ സുരക്ഷാ ചുമതലയില്‍ നിന്നും നീക്കം ചെയ്തത്
https://www.facebook.com/Malayalivartha
























