വേദനയുടെ ഭാരം പൊട്ടിക്കരച്ചിലായി, അച്ചുദേവ് ഇനി ഓര്‍മനക്ഷത്രം...

തളരരുതെന്നാണു പട്ടാള നിയമമെങ്കിലും വേര്‍പാടിന്റെ വേദന താങ്ങാന്‍ കഴിയാതെ യൂണിഫോമില്‍ അവര്‍ കരഞ്ഞു പോയി. അച്ചു അവര്‍ക്കു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല, സഹപാഠിയും കൂട്ടുകാരനും കൂടിയായിരുന്നു. അസം-അരുണാചല്‍ അതിര്‍ത്തിയില്‍ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണു മരിച്ച ഫ്‌ലൈറ്റ് ലഫ്റ്റനന്റ് എസ്. അച്ചുദേവിനു കൂട്ടുകാരുടെ വികാരനിര്‍ഭരമായ യാത്രാമൊഴി.
അച്ചുവിന്റെ കോഴ്‌സ്േമറ്റായ അമന്‍ സലരിയ പുണെ സൈനികകേന്ദ്രത്തില്‍ നിന്നാണ് എത്തിയത്. അച്ചുവിന്റെ ഓര്‍മകള്‍ അയവിറക്കി പൊട്ടിക്കരഞ്ഞ അമനെ ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടി. െഡറാഡൂണ്‍ സൈനിക സ്‌കൂളിലും നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും അമനും അച്ചുവും ഒന്നിച്ചായിരുന്നു പഠിച്ചത്. ഡെറാഡൂണ്‍ സൈനിക സ്‌കൂളില്‍ അച്ചുവിനോടൊപ്പമുണ്ടായിരുന്ന ആറു പേര്‍ അവനെ യാത്രയാക്കാനും സൈനിക വേഷത്തില്‍ എത്തി. ഫ്‌ലൈറ്റ് ലഫ്റ്റനന്റ് എന്നതിന്റെ ചുരുക്കെഴുത്തായ എഫ്എല്‍ടി എല്‍ടി അച്ചുദേവ് എന്നെഴുതിയ പെട്ടിക്കു പുറത്ത് 32755 എച്ച് എന്ന നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്.
അച്ചുവിന്റെ സൈനിക നമ്പരായിരുന്നു അത്. അസമില്‍ നിന്നുള്ള സൈനികരായ പി.ആര്‍. രാഹുല്‍, എ.കെ. സിങ്, ഷുഭംസിങ്, ഷഷാങ്ക് റാം എന്നിവരാണ് മൃതദേഹത്തെ തുടക്കം മുതല്‍ അനുഗമിച്ചത്. നേവി, എയര്‍ഫോഴ്‌സ് തുടങ്ങി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നായി നൂറോളം സൈനികര്‍ അച്ചുദേവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. അച്ചുവിന്റെ ധൈര്യവും പ്രസന്നതയും കാര്യശേഷിയുമായിരുന്നു കൂട്ടുകാര്‍ക്കു പറയാനുണ്ടായിരുന്നത്. ഇനി അതെല്ലാം ഓര്‍മ മാത്രമാണെന്ന വേദന പങ്കിട്ട് അവര്‍ മടങ്ങി.
https://www.facebook.com/Malayalivartha
























