ഉത്തരേന്ത്യന്‍ യുവാവുമായി മകള്‍ക്ക് പ്രണയം; അമ്മയുടെ കള്ളക്കഥ പൊളിച്ചടുക്കി പോലീസ്

മകളുടെ പ്രണയം ഐസിസ് റിക്രൂട്ട്‌മെന്റാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ മാതാവിന്റെ ശ്രമം. ഒടുവില്‍ മാതാവിന്റെ കള്ളത്തരം പൊളിച്ചത് പോലീസും. കാസര്‍കോടാണ് പോലീസിനെയും അന്വേഷണ ഏജന്‍സികളെയും ഒരുപോലെ കുഴപ്പിച്ച സംഭവമുണ്ടായത്.
കാസര്‍കോട് കോടതിയിലെ അഭിഭാഷകയായ യുവതിയാണ് മകളുടെ പ്രണയത്തെ ഐസിസ് റിക്രൂട്ട്‌മെന്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. അഭിഭാഷകയായ യുവതിയുടെ മകള്‍ ഉത്തരേന്ത്യക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. എത്ര ശ്രമിച്ചിട്ടും മകള്‍ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കാതായതോടെയാണ് മകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമമെന്ന് ആരോപിച്ച് മാതാവ് പോലീസില്‍ പരാതി നല്‍കിയത്.
കാസര്‍കോട് കോടതിയില്‍ അഭിഭാഷകയായ യുവതിയാണ് തന്റെ മകളെ ചില നിഗൂഢശക്തികള്‍ പ്രണയക്കുരുക്കില്‍ പെടുത്തിയിരിക്കുകയാണെന്നും, മോചിപ്പിച്ച് തരണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. മകള്‍ക്ക് ഉത്തരേന്ത്യക്കാരനായ യുവാവുമായുണ്ടായിരുന്ന പ്രണയമാണ് അഭിഭാഷകയായ മാതാവിനെ ആശങ്കയിലാഴ്ത്തിയത്.
ഉത്തരേന്ത്യന്‍ യുവാവുമായി മകള്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ മാതാവ് എത്ര ശ്രമിച്ചിട്ടും മകള്‍ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കിയില്ല. എത്ര നിര്‍ബന്ധിച്ചിട്ടും മകള്‍ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് മാതാവ് പോലീസില്‍ പരാതി നല്‍കിയത്. ഐസിസ് റിക്രൂട്ട്‌മെന്റിനാണ് യുവാവിന്റെ ശ്രമമെന്നും മകള്‍ പ്രണയക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണെന്നുമായിരുന്നു മാതാവിന്റെ പരാതി.
പെണ്‍കുട്ടിയെ പ്രണയക്കുരുക്കിലാക്കി ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന മാതാവിന്റെ പരാതി പോലീസ് ഗൗരവത്തോടെയാണ് അന്വേഷിച്ചത്. ഇതിനിടെ തനിക്കും കാമുകനായ ഉത്തരേന്ത്യന്‍ യുവാവിനുമെതിരെ മാതാവ് പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ പെണ്‍കുട്ടി വീട്ടില്‍ ബഹളമുണ്ടാക്കുകയും വഴക്കിടുകയും ചെയ്തിരുന്നു.
മകളുടെ പ്രണയത്തെക്കുറിച്ച് അന്വേഷിച്ച പോലീസിന് ഐസിസ് ബന്ധമൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസ് മകളെയും മാതാവിനെയും കൗണ്‍സിങിന് വിധേയമാക്കിയത്. മകള്‍ക്ക് ഉത്തരേന്ത്യന്‍ യുവാവുമായുള്ള പ്രണയമറിഞ്ഞ മാതാവിന്റെ ആശങ്കയാണ് ഐസിസ് റിക്രൂട്ട്‌മെന്റെന്ന പരാതിക്ക് കാരണമായതെന്നാണ് പോലീസും പറയുന്നത്.
https://www.facebook.com/Malayalivartha
























