Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കഞ്ചാവിനും മദ്യത്തിനും അടിമയായ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് പിതാവ്; സംഭവത്തിന് കൂട്ടുനിന്നത് അമ്മയും അനുജനും

04 JUNE 2017 11:27 AM IST
മലയാളി വാര്‍ത്ത

പാറശാലക്ക് സമീപം കൊടവിളാകത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും അനുജനും പോലീസ് പിടിയില്‍. സംഭവത്തില്‍ പിതാവ് ശ്രീധരന്‍ ഒളിവിലാണ്. ശ്രീധരനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് മുര്യങ്കര ശ്രീനിവാസില്‍ സന്തോഷ് (25) നെ തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയായ സരസ്വതി (47) മരണപ്പെട്ട യുവാവിന്റെ അനുജന്‍ സജിന്‍ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

സന്തോഷിന്റെ ശല്ല്യം സഹിക്കവയ്യാതെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ സരസ്വതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. സരസ്വതിക്കും ശ്രീധരനും സന്ധ്യ, സന്തോഷ്, സജിന്‍, എന്നിങ്ങനെ മൂന്ന് മക്കളാണ്. കൊല്ലപ്പെട്ട സന്തോഷ് ചെറുപ്പം മുതലേ കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു. ജോലിക്കു പോകാതെ നടന്ന സന്തോഷ് കഞ്ചാവിനും മദ്യത്തിനുമായി പണത്തിനുവേണ്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നു.

സന്തോഷിന്റെ ശല്യം സഹിക്കവയ്യാതായതോടെ സന്തോഷിനെ കൊലപ്പെടുത്തുന്നതിനായി അച്ഛനും അമ്മയും കൂടി ഒരു വര്‍ഷത്തിന് മുമ്പേ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു തവണ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരിക്കല്‍ സന്തോഷിന് ഇഷ്ടമുളള ഭക്ഷണം പാചകം ചെയ്ത് അതില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും സന്തോഷ് കഴിക്കാത്തതിനാല്‍ അന്ന് ആ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സന്തോഷ് ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുവാന്‍ ശ്രമിച്ചുവെങ്കിലും സന്തോഷ് ഉണര്‍ന്നതിനാല്‍ ആ ശ്രമവും പരാജയപ്പെട്ടിരുന്നു.

തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം സന്തോഷ് വീട്ടിലെത്തി മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സരസ്വതി കതക് തുറക്കാതെ ജനല്‍വഴി നൂറ് രൂപ നല്‍കി. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ട് സന്തോഷ് ബഹളമുണ്ടാക്കുകയും അച്ഛനെയും അമ്മയെയും അനുജനെയും സഹോദരി സന്ധ്യയെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീധരനും സരസ്വതിയും കൂടെ സന്തോഷിനെ കൊലപ്പെടുത്തുവാന്‍ തീരുമാനിക്കുകയും സഹോദരനായ സജിനോട് പറയുകയും അടുത്ത മുറിയില്‍ കിടന്നോളാനും തങ്ങള്‍ക്ക് കഴിഞ്ഞില്ലായെങ്കില്‍ വിളിക്കുമെന്നും ആ സമയം വരണമെന്നും പറയുകയും ചെയ്തു.

തുടര്‍ന്ന് അതിരാവിലെ മൂന്നോടെ ശ്രീധരന്‍ സന്തോഷിന്റെ കാലുകള്‍ വരിഞ്ഞ് മുറുക്കി കെട്ടുകയും ഈ സമയം ഉറങ്ങുകയായിരുന്ന സന്തോഷിന്റെ മുഖത്തേക്ക് നേരത്തെ വാങ്ങി വച്ചിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. ഈ സമയം ശ്രീധരന്‍ കൈയ്യില്‍ കരുതിയിരുന്ന കമ്പിപ്പാര കൊണ്ട് സന്തോഷിന്റെ തലയില്‍ ശക്തിയോടെ അടിക്കുകയായിരുന്നു.

സന്തോഷ് മരണപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കുഴിച്ചിടാന്‍ ശ്രമിച്ചുവെങ്കിലും നേരം വെളുത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ശ്രീധരനും സരസ്വതിയും ഒളിവില്‍ പോവുകയായിരുന്നു. ശ്രീധരനെ വിളിക്കുവാനായി എത്തിയ സമീപവാസിയായ യുവാവാണ് മൃതദേഹം കാണുന്നത്. തുടര്‍ന്ന് ഇദ്ദേഹം നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ സരസ്വതി പോലീസില്‍ കീഴടങ്ങുകയായിരുന്നു. പിതാവായ ശ്രീധരനെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ശ്രീധരനായി ഊര്‍ജിത അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി. ഹരികുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (25 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (34 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends