കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ ആക്രമിക്കുന്നെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ

കേരളത്തില്‍ സംഘപരിവാര്‍ - ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം ആക്രമണം നടത്തുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. ഇടതുമുന്നണി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കില്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു ഷാ.
ഇടതുമുന്നണി ബി.ജെ.പിക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നാടായ കണ്ണൂരിലാണ് ബി.ജെ.പിക്കാര്‍ കൂടുതല്‍ ആക്രമണം നേരിടുന്നത്. എന്നാല്‍, അക്രമം കൊണ്ട് ബി.ജെ.പിയുടെ വളര്‍ച്ചയെ അടിച്ചമര്‍ത്താനാവില്ലെന്നും ഷാ പറഞ്ഞു. ജനസംഘത്തിന്റെ പത്ത് എം.പിമാരുമായി പ്രവര്‍ത്തനം ആരംഭിച്ച ബി.ജെ.പി ഇന്ന് വലിയ പാര്‍ട്ടിയായി മാറി. പതിനൊന്ന് കോടി അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. കേരളത്തില്‍ ബി.ജെ.പിക്ക് പ്രവര്‍ത്തനം നടത്തുക എന്നത് കഠിനമായ കാര്യമാണ്.
അതിന് കാരണം കേരളത്തിലെ ഇടതുപക്ഷമാണ്. എപ്പോഴെല്ലാം ഇടതുപക്ഷം അധികാരത്തില്‍ വന്നിട്ടുണ്ടോ, അപ്പോഴെല്ലാം ബി.ജെ.പിക്കാരും സംഘപരിവാര്‍ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം മാത്രം 13 ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമത്തിലൂടെ ബി.ജെ.പിയെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ അത് മൂഢചിന്തയാണ്. ബി.ജെ.പിക്കെതിരെ എത്രത്തോളം അക്രമം അഴിച്ചു വിടുന്നുവോ അത്രയും താമരകള്‍ കേരളത്തില്‍ വിരിയും. ബി.ജെ.പിയെ ആക്രമിക്കുന്നവര്‍ക്ക് നിയമം അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
45,000 അയ്യായിരം ചതുരശ്ര അടിയുള്ള ബഹുനിലക്കെട്ടമാണ് തൈക്കാട് നിര്‍മിക്കുന്നത്. തറക്കല്ലിടല്‍ ചടങ്ങിനുശേഷം തൈക്കാടുള്ള ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലെത്തി അമിത് ഷാ പ്രഭാത ഭക്ഷണം കഴിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ ഷായ്‌ക്കൊപ്പമുണ്ടായിരുന്നു
https://www.facebook.com/Malayalivartha
























