പാപ്പാത്തിചോലയിലെ കുരിശിനെ തള്ളി പറഞ്ഞ സഭാമെത്രാന്‍ പോഴന്‍: യാക്കോബായ സഭയ്ക്കും കത്തോലിക്ക സഭയ്ക്കും എതിരേ സ്പിരിറ്റ് ഇന്‍ ജീസസ്

പാപ്പാത്തി ചോലയിലെ കുരിശിനെ തള്ളി പറഞ്ഞ സഭാമെത്രാന്‍ പോഴനാണെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ. സഭാ നേതൃത്വം ഇതിന് വലിയ വില നല്‍കേണ്ടി വരും. കത്തോലിക്ക നേതൃത്വത്തിനെതിരെയും ടോം സക്കറിയ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന മുഖമാസികയിലാണ് ടോം സക്കറിയ കത്തോലിക്ക സഭയേയും യാക്കോബായ സഭയേയും വിമര്‍ശിച്ചത്. മെത്രാന്‍മാരായതുകൊണ്ട് ക്രിസ്ത്യാനികള്‍ ആവില്ല. യാക്കോബായ സഭ സുഭിക്ഷ ഭക്ഷണവും വസ്ത്രവുമായി നടക്കുന്നവരാണെന്നും ടോം സക്കറിയ സ്പിരിറ്റ് ഇന്‍ ജീസസിന്റെ മുഖമാസികയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























