എവിടേ കുമ്മനം ജീ തരംഗവും വമ്പനും...ഇനിയെങ്കിലും നന്നായിക്കൂടെ കേരള ഘടകത്തിലെ വിഴുപ്പലക്കലിനെ ശാസിച്ച് അമിത് ഷാ ഒപ്പം അടുത്ത വണ്ടിക്ക് എല്ലാവരും ഡെല്‍ഹിയിലെത്തണമെന്ന നിര്‍ദ്ദേശവും

വമ്പന്‍ സ്രാവിനെ പിടിക്കാന്‍ വന്ന അമിത് ഷാക്ക് പരല്‍മീനിനെ പോലും കിട്ടിയില്ല. വീരവാദം മുഴക്കാതെ പണിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ദേശീയ അധ്യക്ഷന്‍. കേരള നേതാക്കള്‍ക്ക് പാര്‍ട്ടി ക്ലാസ് എടുക്കാന്‍ ഡെല്‍ഹിയില്‍ അമിത് ഷാ തയ്യാറാകുന്നു. മോഡിയുടെ വലം കൈയ്യും ചാണക്യ തന്ത്രഞ്ജനുമായ അമിത് ഷാ കേരള നേതാക്കളെക്കൊണ്ട് പൊറുതിമുട്ടി. ഇതുപോലൊരു പരാജയ പര്യടനം ഇന്ത്യയില്‍ ആദ്യം, കടുത്ത ആഘാതം എന്ന് സംഘപരിവാരം. ബീഫ് വിഷയത്തിന്റെ തിരിച്ചടി തിരിച്ചറിഞ്ഞ് അമിത് ഷാ.
അമിത് ഷായെ കേരള ഘടകം നാണംകെടുത്തിയെന്നു ബിജെപി ദേശീയ നേതൃത്വം ! നടപടി ഉണ്ടാവും. ഇതുപോലൊരു പരാജയ പര്യടനം ഇന്ത്യയില്‍ ആദ്യം, കടുത്ത ആഘാതം എന്ന് സംഘപരിവാരം.
ദേശീയ ദിനപത്രങ്ങളില്‍ കേരള സന്ദര്‍ശനം പരാജയം എന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നതും പാര്‍ട്ടി നേതൃത്വത്തിന് ക്ഷീണമായി. മാസങ്ങള്‍ക്ക് മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടും മുഴുവന്‍ തന്ത്രങ്ങളും വിഫലമായതിന്റെ കഠിനമായ നീരസം മുഴുനീളെ പ്രകടിപ്പിച്ചാണ് അമിത് ഷാ കേരളം വിട്ടത്.
പരിപാടിയുടെ പരാജയത്തെക്കുറിച്ച് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തോട് വിശദീകരണം തേടി. മടങ്ങുംമുമ്പ് സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ എല്‍ സന്തോഷിനോട് നീരസം പ്രകടിപ്പിച്ച അമിത്ഷാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തനശൈലി മാറണമെന്നും നിര്‍ദേശിച്ചു.
ദേശീയ നേതാവിന്റെ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനുപിന്നാലെ പതിവ് അവകാശവാദങ്ങള്‍ക്കൊന്നും കുമ്മനം മുതിര്‍ന്നിട്ടില്ല. ഉദ്ദേശിച്ച ലക്ഷ്യം കാണാനായില്ലെന്ന് സന്ദര്‍ശനത്തിന്റെ പ്രധാന ചുമതലയുണ്ടായിരുന്ന സംസ്ഥാന ഭാരവാഹികളിലൊരാള്‍ തുറന്നു സമ്മതിച്ചു. സന്ദര്‍ശനത്തിന്റെ സമയവും സന്ദര്‍ഭവും പിഴച്ചെന്നാണ് ന്യായീകരണം.
പാര്‍ടിയിലേക്ക് വലിയതോതില്‍ പ്രമുഖര്‍ ചേരുമെന്ന് ബിജെപി കേരള നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍, പേര് എടുത്തുപറയാവുന്ന ഒരു നേതാവും ചേരാന്‍ എത്തിയില്ല. ഒരു സംവിധായകനെ സ്വാധീനിച്ച് തലസ്ഥാനത്തെ സിനിമാരംഗത്തെ പല പ്രമുഖരെയും എത്തിക്കാന്‍ നീക്കമുണ്ടായി. പ്രമുഖ നടനും അവസാനം കാലുമാറി.
കേരളത്തിന്റെ മതനിരപേക്ഷ ഇടതുപക്ഷ മനസ്സില്‍ വേരുറപ്പിക്കാനാകില്ലെന്ന പാഠം നേരില്‍ ബോധ്യപ്പെട്ടാണ് അമിത്ഷാ തിരുവനന്തപുരം വിട്ടത്. അമിത്ഷാ എത്തുന്നതോടെ കേരളത്തില്‍ ബിജെപിക്ക് അനുകൂലമായി രാഷ്ട്രീയചലനമുണ്ടാകുമെന്ന പ്രചാരണം ബിജെപി സംഘടിപ്പിച്ചിരുന്നു. പ്രവര്‍ത്തകരില്‍പ്പോലും ആവേശമുണ്ടാക്കാന്‍ സന്ദര്‍ശനപരിപാടിക്കായില്ല. അമിത്ഷാ കേരള നേതാക്കളോട് പരസ്യമായി ദേഷ്യപ്പെടുകയും ചെയ്തു. സന്ദര്‍ശനലക്ഷ്യം പാളിയതോടെയാണ് മുന്‍കൂട്ടി നിശ്ചയിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കിയത്. കേരളം പിടിക്കാന്‍ ചെറിയ കളി പോര എന്ന് അമിത് ഷാ മനസ്സിലാക്കിയത്രെ.
https://www.facebook.com/Malayalivartha
























