ഒരു നാടിനെ നടുക്കി അവര്‍ പോയി

കൊല്ലം തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന(17)ഉം പത്താംക്ലാസ് കഴിഞ്ഞ പ്രസീത(15)ഉം ആണ് മരിച്ചത്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടത്തിയിട്ടുണ്ടെന്നാണ് സൂചന. പുലര്‍ച്ചെ അഞ്ചു മണിക്ക് നോമ്പ് തുറക്കാന്‍ എണീറ്റ കുട്ടികളാണ് ഇവര്‍ തൂങ്ങി നില്‍ക്കുന്നത് ആദ്യം കണ്ടത്.
ഇവര്‍ക്ക് വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ മതിയായ കാരണമല്ല. അതുകൊണ്ട് തന്നെ അഗതി മന്ദിരം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
https://www.facebook.com/Malayalivartha


























