ഭിന്നലിംഗക്കാര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് അവസരമൊരുക്കാന്‍ സര്‍ക്കാര്‍ പദ്ധതി

വിദ്യാഭ്യാസം മുടങ്ങിപ്പോയ ഭിന്നലിംഗക്കാര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് അവസരമൊരുക്കാന്‍ സര്‍ക്കാര്‍ പദ്ധതി. സംസ്ഥാന സാക്ഷരത മിഷന്‍ തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രാഥമിക നടപടി ഉടന്‍ ആരംഭിക്കും.
ഭിന്നലിംഗക്കാരെ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതികളിലൊന്നും ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഭിന്നലിംഗക്കാര്‍ക്ക് തുടര്‍വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിന് സാക്ഷരത മിഷന്‍ അധികൃതര്‍ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം സമര്‍പ്പിച്ചത്.
പദ്ധതി ഏറെ പ്രയോജനകരമായിരിക്കുമെന്ന ഡയറക്ടറുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ആദ്യ ഘട്ടമെന്ന നിലയില്‍ തുടര്‍ വിദ്യാഭ്യാസം നടത്താന്‍ താല്‍പര്യമുള്ള ഭിന്നലിംഗക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ ഭാഗമായി സര്‍വേ നടത്തുന്നതിന് സാക്ഷരത മിഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ 4,50,000 രൂപ അനുവദിച്ചിട്ടുണ്ട്. ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് തുടര്‍വിദ്യാഭ്യാസം. പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദ രൂപരേഖ തയാറായി വരുകയാണ്.
ഭിന്നലിംഗക്കാര്‍ക്ക് ഈ വര്‍ഷം തന്നെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഇതിനായി 2,80,000 രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ജില്ലതല ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് വഴിയാകും നടപ്പാക്കുക. അംഗന്‍വാടി വര്‍ക്കര്‍മാര്‍ വഴിയും അതത് ജില്ലകളിലെ സാമൂഹിക സംഘടനകള്‍ വഴിയും തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കാനാണ് പദ്ധതി.
https://www.facebook.com/Malayalivartha
























