പൂട്ടിയ എല്ലാ ബാറും തുറക്കില്ല; ലൈസന്‍സ് ലഭിക്കുന്നത് 113 ത്രീസ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്

പുതിയ മദ്യനയംമൂലം സംസ്ഥാനത്ത് മുഴുവന്‍ ബാറുകളും തുറക്കുന്നുവെന്ന പ്രചാരണം പൊളിയുന്നു. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവിയുള്ള 113 ഹോട്ടലുകള്‍ക്ക് മാത്രമേ ബാറിനുള്ള എഫ്എല്‍ മൂന്ന് ലൈസന്‍സ് ലഭിക്കൂവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ 875 ബാറുകള്‍ പ്രവര്‍ത്തിച്ച സ്ഥാനത്താണിത്. മദ്യനയത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താകട്ടെ പ്രവര്‍ത്തിച്ചത് 1175 വിദേശമദ്യശാലകള്‍.
ത്രീ സ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കേ ബാര്‍ ലൈസന്‍സ് അനുവദിക്കൂ. ഫൈവ് സ്റ്റാറിന് നിലവില്‍ ലൈസന്‍സുണ്ട്. ദേശീയസംസ്ഥാനപാതയ്ക്ക് 500 മീറ്റര്‍ പരിധിക്കപ്പുറത്തുള്ളത് ത്രീ സ്റ്റാര്‍ വിഭാഗത്തില്‍ 62 എണ്ണവും ഫോര്‍ സ്റ്റാര്‍ വിഭാഗത്തില്‍ 71 എണ്ണവുമാണുള്ളത്. പുതുക്കിയ ഫീസ് അടച്ചാല്‍ ഈ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കും. ഇവ നിലവില്‍ ബിയര്‍വൈന്‍ പാര്‍ലറായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ദേശീയസംസ്ഥാനപാതയുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ 99 ത്രീ സ്റ്റാര്‍ ഹോട്ടലും 62 ഫോര്‍ സ്റ്റാര്‍ ഹോട്ടലുമുണ്ട്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇവ അടച്ചിരിക്കുകയാണ്. ഇവയ്ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ ദൂരപരിധിക്ക് പുറത്തേക്ക് മാറ്റണം. കോടികള്‍ ചെലവഴിച്ച് അത്യാധുനിക സംവിധാനമുള്ള ഹോട്ടല്‍ സ്ഥാപിച്ചാലേ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവി ലഭിക്കൂ. പൂട്ടിയ ബിയര്‍വൈന്‍ പാര്‍ലറുകളും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഉള്‍പ്പെടെ 465 മദ്യഷാപ്പുകള്‍ക്ക് നിലവിലെ സുപ്രീംകോടതി വിധിപ്രകാരം ലൈസന്‍സ് ലഭിക്കില്ല. യുഡിഎഫ് ഭരണകാലത്ത് 875 ബാര്‍ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. പുതിയ മദ്യനയം പ്രഖ്യാപിച്ചതോടെ ആദ്യം 410 ബാറുകള്‍ പൂട്ടി. പിന്നാലെ ബിയര്‍വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കി. യുഡിഎഫ് അധികാരം ഒഴിയുമ്പോള്‍ 1175 വിദേശമദ്യശാലകളാണ് പ്രവര്‍ത്തിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























