തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് ശേഷം ആര്‍.എസ്.എസ് നേതാവുമായുള്ള സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത്

തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്ന വിവാദത്തിന് മറ്റൊരു മുഖം. ഫസലിനെ കൊലപ്പെടുത്തിയത് ശേഷം സുബീഷ് ആര്‍.എസ്.എസ് നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളെന്ന് വ്യക്തമാക്കി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ തലശേരി ചെമ്പ്ര സ്വദേശിയായ സുബീഷ് പൊലീസിന് നല്‍കിയ മൊഴിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണവും പുറത്തു വന്നത്.
ഫസലിനെ എങ്ങനെയാണ് കൊലപ്പെടുത്തിയത്, എത്ര പേര് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഫസലിനെ വെട്ടിയത് താനാണെന്ന് സംഭാഷണത്തില്‍ വ്യക്തമാകുന്നു. ഫോണ്‍ സംഭാഷണം കുറ്റമൊഴിയുടെ വീഡിയോയ്‌ക്കോപ്പം ഫസലിന്റെ സഹോദരന്‍ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ദിവസം, സുബീഷിന്റെ രഹസ്യ കുറ്റസമ്മത മൊഴി സ്വകാര്യ ചാനലിലൂടെ പുറത്തായതിന് പിന്നാലെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രബീഷ്, പ്രമീഷ്, ഷിനോജ് എന്നിവരും താനും ചേര്‍ന്നാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നും ഇക്കാര്യം ആര്‍.എസ്.എസിന്റെ തലശേരി കാര്യാലയത്തില്‍ അറിയിച്ചിരുന്നെന്നും സുബീഷ് പറയുന്ന ദൃശ്യങ്ങളാണ് കോടതിയില്‍ നല്‍കിയത്.
https://www.facebook.com/Malayalivartha
























